സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; കൊവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിച്ച് പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റം ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. കൊവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും പ്രോട്ടോകോള്‍ പാലിച്ച് പരീക്ഷകളെല്ലാം നിലവില്‍ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം തന്നെ തുടരുമെന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

അധ്യാപകരും വിദ്യാര്‍ത്ഥികളും ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് ഉപയോഗിക്കണമെന്ന് വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ശരീര ഉഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുക. ഓരോ സ്‌കൂളിന്റെയും സാഹചര്യം അനുസരിച്ച് സുരക്ഷ ഏര്‍പ്പെടുത്തുമെന്നും വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി.നിലവില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളുടെ അഞ്ച് പരീക്ഷകള്‍ കഴിഞ്ഞു. ഇനി എണ്ണം ബാക്കിയുണ്ട്. 21, 27, 28, 29 എന്നീ തീയതികളിലാണ് ഇനി എസ്എസ്എല്‍സി പരീക്ഷ ഉള്ളത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍കലാശാല പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു. ഈസമയത്ത് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ തുടരുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ പരീക്ഷകള്‍ മാറ്റിവെയ്‌ക്കേണ്ട എന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്.

Exit mobile version