‘മാര്‍ക്ക് ഷീറ്റില്‍ വളരെ കുറച്ച് ചേര്‍ക്കപ്പെട്ടത്, കാരക്ടറില്‍ ഏറെ ചേര്‍ക്കപ്പെടുന്നത്’: പത്താം ക്ലാസ്സിലെ മാര്‍ക്ക് ലിസ്റ്റുമായി കോഹ്ലി

ഒരു പരീക്ഷാ കാലത്തിന് കൂടി പരിസമാപ്തി ആയിരിക്കുകയാണ്. മാര്‍ക്കിനെ കുറിച്ചുള്ള ആധിയിലാണ് പത്താംക്ലാസ്സുകാരും പ്ലസ്ടുകാരും. അതിനിടെ ആശ്വാസകരമായി ഒരു പത്താംക്ലാസ് മാര്‍ക്ക്‌ലിസ്റ്റ് വൈറലായിരിക്കുകയാണ്.

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ മാര്‍ക്ക് ഷീറ്റാണ് വൈറലായിരിക്കുന്നത്. സമൂഹമാധ്യമമായ ‘കൂ’വില്‍ അദ്ദേഹം തന്നെയാണ് പങ്കുവെച്ചത്.
‘നിങ്ങളുടെ മാര്‍ക്ക് ഷീറ്റില്‍ വളരെ കുറച്ച് ചേര്‍ക്കപ്പെട്ടത്, നിങ്ങളുടെ കാരക്ടറില്‍ ഏറെ ചേര്‍ക്കപ്പെടുന്നത് എത്ര രസകരമാണ്’ എന്ന കുറിപ്പോടെയാണ് അദ്ദേഹം മാര്‍ക്ക് ഷീറ്റ് പങ്കുവെച്ചത്. കായികത്തെ ഒരു വിഷയമായി ഉള്‍പ്പെടുത്തണമെന്ന ആവശ്യവും അദ്ദേഹം കുറിച്ചു.

ക്രിക്കറ്റില്‍ ഇന്ത്യയുടെ റണ്‍ മെഷീനാണെങ്കിലും കണക്കില്‍ അത്ര കണ്ട് മാര്‍ക്ക് വാരിക്കൂട്ടാന്‍ സ്‌കൂള്‍ കാലത്ത് കോഹ്ലിക്കായിരുന്നില്ല. ഇക്കാര്യമായി സി 2 ഗ്രേഡാണ് അദ്ദേഹത്തിന് കണക്കിലുള്ളത്. ഇംഗ്ലീഷില്‍ 83 മാര്‍ക്കുമായി എം അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. നിലവില്‍ പുറത്തുവിട്ട മാര്‍ക്ക്ഷീറ്റില്‍ 51 മാര്‍ക്കു 1 ഗ്രേഡുണ്ട്. 34കാരനായ താരം 2004ലാണ് പത്താം ക്ലാസ് പാസായത്.

Exit mobile version