അധ്യാപക തസ്തികയിലേക്കുള്ള യോഗ്യതയുണ്ട്; എംഎൽഎയുടെ ഭാര്യയായതുകൊണ്ട് തഴയാനാകില്ല; ഷംസീറിനെ ലക്ഷ്യംവെച്ച് വേട്ടയാടുന്നെന്ന് ഭാര്യ ഡോ. സഹല

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ അനധികൃത നിയമനമെന്ന ആരോപണത്തിന് പിന്നിൽ എഎൻ ഷംസീർ എംഎൽഎയെ ലക്ഷ്യംവെച്ചുള്ള വേട്ടയാടലെന്ന് ഭാര്യ ഡോ. സഹല. വ്യക്തിപരമായി തന്നെ വേട്ടയാടുന്നെന്നും ഷംസീറിനെ അപമാനിക്കുക എന്നതാണ് തനിക്കെതിരേയുള്ള വിവാദത്തിന്റെ ലക്ഷ്യമെന്നും സഹല ആരോപിച്ചു. സ്വകാര്യമാധ്യമത്തോടായിരുന്നു സഹലയുടെ പ്രതികരണം.

അധ്യാപിക തസ്തികയിലേക്കുള്ള യോഗ്യതയുണ്ട്. കോടതി വിധി തന്റെ ഭാഗം കേൾക്കാതെയാണ്. ഒരു എംഎൽഎയുടെ ഭാര്യ ആയതിന്റെ പേരിൽ എങ്ങനെ തന്നെ തഴയാനാകുമെന്നും സഹല പ്രതികരിച്ചു.

വ്യക്തിപരമായ ആക്രമണമാണിത്. അതിനുള്ള കാരണമെന്താണെന്ന് അറിയില്ല. തനിക്ക് വേണ്ടി ഉണ്ടാക്കിയ തസ്തികയല്ല ഇതൊന്നും. പത്രപരസ്യം കണ്ടാണ് അപേക്ഷ നൽകിയത്. തനിക്ക് യാതൊരു സ്വാധീനവുമില്ല. എല്ലാ സ്ത്രീകളെയും പോലെയാണ് അഭിമുഖത്തിന് പോകുന്നത്. യോഗ്യതയുള്ള തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചാൽ ഇനിയും അഭിമുഖങ്ങൾക്ക് പോകും. അതിനുള്ള അവകാശം തനിക്കുണ്ടെന്നും സഹല വ്യക്തമാക്കി.

Exit mobile version