കോവിഡ് നിയന്ത്രണങ്ങൾ കർശ്ശനമാക്കുന്നു; ഇനി ഷോപ്പിങ് മാളുകളിലും മാർക്കറ്റുകളിലും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; രണ്ടരലക്ഷം പേർക്ക് കോവിഡ് പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. കോവിഡ് പരിശോധനകൾ വർധിപ്പിക്കും. നാളെയും മറ്റന്നാളുമായി രണ്ടരലക്ഷം പേർക്ക് കോവിഡ് പരിശോധന നടത്താനും സർക്കാർ തീരുമാനം. മുഖ്യമന്ത്രി വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് തീരുമാനങ്ങൾ.

ആർടിപിസിആർ ടെസ്റ്റിൽ നെഗറ്റീവായവരോ, രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കോ മാത്രമേ ഇനി ഷോപ്പിങ് മാളുകളിലും മാർക്കറ്റുകളിലും പ്രവേശനം അനുവദിക്കുകയുള്ളൂ.

പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്താൻ യോഗത്തിൽ തീരുമാനം. വിവാഹം, ഗൃഹപ്രവേശം, പൊതുപരിപാടികൾ എന്നിവക്ക് മുൻകൂർ അനുമതി വേണം.

അടച്ചിട്ട സ്ഥലത്തെ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 75ആയും തുറസ്സായ സ്ഥലത്തെ പരിപാടികളിൽ 150ആയും പരിമിതപ്പെടുത്തി. കണ്ടെയ്ൻമെൻറ് സോണുകളിൽ കർശന നിയന്ത്രണം തുടരണം.

Exit mobile version