‘വിഷുദിനത്തില്‍ കൊലക്കത്തിയെടുത്തിരിക്കുകയാണ് ആര്‍എസ്എസ്’ അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഡിവൈഎഫ്‌ഐ

Abhimanyu Murder | Bignewslive

കൊച്ചി: വിഷുദിനത്തില്‍ കൊലക്കത്തിയെടുത്തിരിക്കുകയാണ് ആര്‍എസ്എസ് എന്ന് ഡിവൈഎഫ്‌ഐ. ആലപ്പുഴയില്‍ നടന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികരിക്കുകയായിരുന്നു നേതൃത്വം. വിഷുദിനത്തില്‍ കൊലക്കത്തിയെടുത്തിരിക്കുകയാണ് ആര്‍എസ്എസ്. ആലപ്പുഴയില്‍ DYFI, SFI പ്രവര്‍ത്തകനായ 15 വയസ്സുകാരന്‍ അഭിമന്യുവിനെയാണ് കുത്തിക്കൊലപ്പെടുതിയിരിക്കുന്നത്.

ഡിവൈഎഫ്‌ഐ വള്ളികുന്നം പടയണിവെട്ടം യൂണിറ്റ് കമ്മിറ്റി അംഗമായ ജേഷ്ഠന്‍ അനന്ദുവിനെ ലക്ഷ്യം വച്ച് വന്ന പരിശീലനം ലഭിച്ച ആര്‍എസ്എസ് ക്രിമിനല്‍ സംഘം ജേഷ്ഠനെ കിട്ടാതെ വന്നപ്പോഴാണ് അനുജനെ കൊലപ്പെടുത്തിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകരായ രണ്ടുപേര്‍ക്ക് കൂടി ഗുരുതരമായി വെട്ടേറ്റു. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് ക്രിമിനലുകള്‍ നടത്തിയ അരുംകൊലയില്‍ പ്രതിഷേധിക്കുകയെന്ന് ഡിവൈഎഫ്‌ഐ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കൊലപാതകം നടന്നത്. ഉത്സവാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ അഭിമന്യുവിനെ ഒരു കൂട്ടര്‍ ചേര്‍ന്ന് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

വിഷുദിനത്തില്‍ കൊലക്കത്തിയെടുത്തിരിക്കുകയാണ് ആര്‍എസ്എസ്. ആലപ്പുഴയില്‍ DYFI, SFI പ്രവര്‍ത്തകനായ 15 വയസ്സുകാരന്‍ അഭിമന്യുവിനെയാണ് കുത്തിക്കൊലപ്പെടുതിയിരിക്കുന്നത്. ഡിവൈഎഫ്‌ഐ വള്ളികുന്നം പടയണിവെട്ടം യൂണിറ്റ് കമ്മിറ്റി അംഗമായ ജേഷ്ഠന്‍ അനന്ദുവിനെ ലക്ഷ്യം വച്ച് വന്ന പരിശീലനം ലഭിച്ച ആര്‍എസ്എസ് ക്രിമിനല്‍ സംഘം ജേഷ്ഠനെ കിട്ടാതെ വന്നപ്പോഴാണ് അനുജനെ കൊലപ്പെടുത്തിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകരായ രണ്ടുപേര്‍ക്ക് കൂടി ഗുരുതരമായി വെട്ടേറ്റു. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് ക്രിമിനലുകള്‍ നടത്തിയ അരുംകൊലയില്‍ പ്രതിഷേധിക്കുക – ഡിവൈഎഫ്‌ഐ

Exit mobile version