അഭിമന്യു വധക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി കീഴടങ്ങി; കീഴടങ്ങിയത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍

പ്രതിയെ അഞ്ച് ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

കൊച്ചി: അഭിമന്യു വധക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി കീഴടങ്ങി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ചേര്‍ത്തല പാണാവള്ളി തൃച്ചാറ്റുകുളം നമ്പിപുത്തലത്ത് മുഹമ്മദ് ഷഹീമാണ് (31) കീഴടങ്ങിയത്. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മുഹമ്മജ് ഷഹീം കീഴടങ്ങിയത്. പ്രതിയെ അഞ്ച് ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

മുഹമ്മദ് ഷഹീമാണ് അഭിമന്യുവിന്റെ സുഹൃത്ത് അര്‍ജുനെ കുത്തിയത്. അഭിമന്യുവിനെ കുത്തിയ എറണാകുളം മരട് നെട്ടൂര്‍ മേക്കാട്ട് സഹല്‍ (21) ഇപ്പോഴും ഒളിവിലാണ്. ഇവര്‍ ഇരുവരെയും ഒഴിവാക്കിയാണ് 16 പ്രതികളുള്ള ആദ്യ കുറ്റപത്രം പോലീസ് സമര്‍പ്പിച്ചത്.

എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യു 2018 ജൂലൈ രണ്ടിനാണ് കൊല്ലപ്പെട്ടത്. കേസില്‍ 26 കാമ്പസ് ഫ്രണ്ട്- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തുള്ളത്.

Exit mobile version