തൃശൂര്‍ പൂരം: വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം പ്രവേശനം; 45 വയസ്സിന് താഴെയുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

തൃശ്ശൂര്‍: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. പരിശോധനയ്ക്ക് ശേഷമേ പൂരത്തിന് ആളുകളെ പ്രവേശിപ്പിക്കൂ. പൂരത്തിനെത്തുന്ന 45 വയസ്സിന് മുകളിലുള്ളവര്‍ വാക്‌സിനേഷന്‍ നടത്തിയിരിക്കണം.

45 വയസ്സിന് താഴെയുള്ളവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം.
ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. വാക്സീന്‍ നല്‍കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും തുടങ്ങിയ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ദേവസ്വങ്ങള്‍ അംഗീകരിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ പരിശോധിച്ചതിന് ശേഷം കടത്തിവിടും. 10 വയസ്സിന് താഴെയുള്ള കുട്ടികളെ പ്രവേശിപ്പിക്കില്ല. വെടിക്കെട്ടിന് മാറ്റമുണ്ടാകില്ല. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൂരവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് തീരുമാനം.

ഉച്ചയ്ക്ക് ശേഷം ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗവും ഉണ്ട്. വിവിധ വകുപ്പുകളുമായി ചേര്‍ന്നുള്ള കൂടിയാലോചനകളാണ് നടക്കുക. ഏപ്രില്‍ 23നാണ് തൃശൂര്‍ പൂരം.

Exit mobile version