വിഇ അബ്ദുള്‍ ഗഫൂര്‍ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട എതിരാളി; പി രാജീവ്

കൊച്ചി: തന്റെ രാഷ്ട്രീയ ജീവിതത്തില്‍ കണ്ട ഏറ്റവും മോശപ്പെട്ട എതിരാളി ആയിരുന്നു കളമശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് പി രാജീവ്. ഒരാളെ മോശമായി ചിത്രീകരിക്കാന്‍ എന്ത് നെറികേട് കാണിക്കാനും മടിയില്ലാത്ത ആളുകളാണ് ഇവരെന്നും പി രാജീവ് പറഞ്ഞു.

ജനങ്ങളുടെ കോടതി എല്ലാം കണ്ടിട്ടുണ്ട്. ആകെ ചെളിയില്‍ മുങ്ങി നില്‍ക്കുന്നവന്‍ വെള്ള ഉടുത്തു നില്‍ക്കുന്ന ഒരാളുടെ ദേഹത്ത് ചെളി പറ്റിക്കാനുള്ള ശ്രമം നടത്തുന്നത് പോലെയായിരുന്നു, തനിക്കെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നടത്തിയ കുപ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്നും രാജീവ് വ്യക്തമാക്കി.

പാലാരിവട്ടം അഴിമതി കേസില്‍ ജയില്‍വാസം അനുഭവിച്ച മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ അബ്ദുള്‍ ഗഫൂറായിരുന്നു കളമശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി.

Exit mobile version