കളമശ്ശേരിയിൽ കള്ളവോട്ട് എന്ന് ആരോപണം; പോളിങ് ബൂത്തിന് മുന്നിൽ കുത്തിയിരുന്ന് എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രതിഷേധം

കൊച്ചി: കളമശ്ശേരിയിലെ 77ാം നമ്പർ പോളിങ് ബൂത്തിൽ കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് എഎൻഡിഎ സ്ഥാനാർത്ഥിയുടെ പ്രതിഷേധം. ആളു മാറി വോട്ട് ചെയ്‌തെന്ന് ആരോപിച്ചാണ് എൻഡിഎ സ്ഥാനാർത്ഥി പിഎസ് ജയരാജിന്റെ പ്രതിഷേധം.

സംഭവം കള്ളവോട്ടാണെന്നും പോളിങ് ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകാൻ തയ്യാറാകുന്നില്ലെന്നുമാണ് എൻഡിഎ സ്ഥാനാർത്ഥി പിഎസ് ജയരാജ് ആരോപിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് പിഎസ് ജയരാജ് പോളിങ് ബൂത്തിൽ കുത്തിയിരിക്കുകയാണ്.

സ്ഥാനാർത്ഥിയെ അനുനയിപ്പിക്കാൻ പോലീസും ശ്രമിക്കുന്നുണ്ട്. സംഭവമറിഞ്ഞ് ഒട്ടേറെ എൻഡിഎ പ്രവർത്തകരാണ് പോളിങ് ബൂത്തിലെത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് അരമണിക്കൂറിലധികമായി ഇവിടെ പോളിങ് തടസപ്പെട്ടിരിക്കുകയാണ്.

Exit mobile version