കടുത്ത അവഗണന; പാലക്കാട് കോണ്‍ഗ്രസ് നേതാവും കെപിസിസി എക്‌സിക്യൂട്ടീവ് അംഗം രാജിവെച്ചു, ഇനിയുള്ള പ്രവര്‍ത്തനം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടിയെന്ന് രാമസ്വാമി

പാലക്കാട്: തെരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം അവശേഷിക്കെ, കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞു പോക്ക് തുടരുന്നു. പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസ് നേതാവും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ എ രാമസ്വാമിയാണ് ഒടുവിലായി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.

നേതൃത്വത്തിന്റെ അവഗണനയിലും പക്ഷപാതപരമായ ഇടപെടലനെയും തുടര്‍ന്നാണ് രാജിയെന്ന് രാമസ്വാമി പ്രതികരിച്ചു. ഇനിയുള്ള സമയം, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും മതേതരത്വം ആഗ്രഹിക്കുന്നവര്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം എന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാമസ്വാമി രാജിപ്രഖ്യാപനം നടത്തിയത്. ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് യുഡിഎഫ് ജില്ലാ മുന്‍ ചെയര്‍മാന്‍, പാലക്കാട് നഗരസഭ മുന്‍ കൗണ്‍സിലര്‍ കൂടിയായ രാമസ്വാമി പാലക്കാട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ്.

Exit mobile version