സിവിൽ സർവീസ് മെയിൻസ് റിസൾട്ട് യുപിഎസ്‌സി പുറത്തുവിട്ടു; കേരളത്തിൽ നിന്നാകെ 93 പേർ; 64 പേരും വിജയിച്ചത് തിരുവനന്തപുരം ഐലേൺ ഐഎഎസ് അക്കാദമിയിൽ നിന്ന്

civil-service

തിരുവനന്തപുരം: സിവിൽ സർവീസ് മെയിൻസ് റിസൾട്ട് യുപിഎസ്‌സി കഴിഞ്ഞ ദിവസം പുറത്ത് വിട്ടു. നിലവിൽ ലഭിച്ച കണക്ക് പ്രകാരം കേരളത്തിൽ നിന്ന് നടക്കാൻ പോകുന്ന ഫൈനൽ ഇന്റർവ്യൂന് ക്വാളിഫൈ ചെയ്തിട്ടുള്ളത് 93 ഓളം പേരാണ്. ഇന്റർവ്യൂ കടമ്പ കൂടി കഴിഞ്ഞാൽ മാത്രമേ ഇത്തവണ എത്രപേർ കേരളത്തിൽ നിന്ന് സിവിൽ സർവീസ് ജേതാക്കൾ എന്ന സ്വപനം കരസ്ഥമാക്കി എന്ന് പറയാൻ കഴിയൂ. അതെ സമയം ഇന്റർവ്യൂന് ക്വാളിഫൈ ചെയ്തതിൽ ഏതാണ്ട് 70 % പേരും അതായത് 64 പേർ തിരുവനന്തപുരത്തെ ഐലേൺ സിവിൽ സർവീസ് അക്കാദമിയിൽ നിന്നാണ് എന്നതും ശ്രദ്ധേയമായി.

റിസൾട്ട് പുറത്ത് വന്ന ഉടനെ അടുത്ത ദിവസം കാന്റിഡേറ്റ്‌സിനെ ‘DAF ‘ തയാറാക്കാൻ ഉള്ള സൂം മീറ്റിങ് നടത്തി ഐലേൺ ഐഎഎസ് അവസാന കടമ്പയും കൂടി കടക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതരാണ് ഫൈനൽ ഇന്റർവ്യൂന് ക്വാളിഫൈ ചെയ്ത 64 പേരെയും സിവിൽ സർവീസ് ജേതാക്കളാക്കാൻ ഉള്ള പരിശ്രമത്തിലാണ് തങ്ങളെന്ന് ഐലേൺ സിവിൽ സർവീസ് അക്കാദമി അധികൃതർ ബിഗ്‌ന്യൂസ് നോട് പറഞ്ഞു.

പുതിയ അധ്യായന വർഷത്തിലേക്ക് കൂടുതൽ പേരെ കേരളത്തിൽ നിന്നും സിവിൽ സർവീസ് ജേതാക്കളായി വാർത്തെടുക്കാൻ എന്തൊക്കെയാണ് പുതിയ പദ്ധതികൾ എന്ന ബിഗ്‌ന്യൂസിന്റെ ചോദ്യത്തോട് ഐലേൺ സിവിൽ സർവീസ് അക്കാദമി വളരെ വിശദമായി പദ്ധതികൾ വിശദീകരിച്ചു കേരളത്തിലെ ഓരോ ഗ്രാമത്തിൽ നിന്നും ഒരാളെയെങ്കിക്കും സിവിൽ സർവീസ് നേടാൻ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പ്രവർത്തനങ്ങൾ ആണ് ഐലേൺ സിവിൽ സർവീസ് അക്കാദമി ആവിഷ്‌കരിക്കുന്നത് .സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ഉള്ള പഠിക്കാൻ മിടുക്കുള്ളവർക്ക് പരിപൂർണ്ണ സിവിൽ സർവീസ് സൗജന്യ പഠനം മുതൽ സ്‌കോളർഷിപ്പ് പരീക്ഷയിൽ കട്ട് ഓഫ് മാർക്ക് നേടുന്നവർക്ക് സിവിൽ സർവീസ് പഠനത്തിന് പതിനായിരം രൂപ വരെ നൽകുന്ന ഒരു കോടി മുപ്പത്തഞ്ചു ലക്ഷം രൂപയുടെ പദ്ധതിയാണ് ഐലേൺ ഇത്തവണ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

‘പ്രിലിംസ് കം മെയിൻസ് 2022’ എന്ന കോഴ്‌സിനെ സംബന്ധിച്ചുള്ള ഫ്രീ വർക്ക്‌ഷോപ്പ് മാർച്ച് 28 ന് 4.30 ന് ഐലേൺ ഐഎഎസ് അക്കാദമി അവരുടെ യൂടൂബ് ചാനലിലൂടെ നൽകുന്നുണ്ട്
( https://youtu.be/Riw2H_Tk9Mc )

ഉന്നത വിജയം നേടാൻ സിവിൽ സർവീസ് പരീക്ഷ കോഴ്‌സ് എത്രത്തോളം സഹായിക്കുന്നു എന്നതിനെപ്പറ്റിയും ഐലേൺ ഐഎഎസ് ഓൾ ഇന്ത്യ സ്‌കോളർഷിപ്പ് ടെസ്റ്റ് ’21 നെ കുറിച്ചുള്ള വിവരങ്ങളും വർക്ക്‌ഷോപ്പിൽ പ്രതിപാദിക്കും. ഐഎഎസ് പരീക്ഷകൾക്ക് വേണ്ട തയ്യാറെടുപ്പുകളെക്കുറിച്ചും എങ്ങനെ പരീക്ഷകളെ നേരിടാം എന്നതിനെപ്പറ്റിയും വർക്ക്‌ഷോപ്പിൽ ചർച്ച ചെയ്യുമെന്നും ഐലേൺ ഐഎഎസ് ബിഗ്‌ന്യൂസിനോട് പറഞ്ഞു. 2022 പ്രിലിംസ് & മെയിൻസ് പരീക്ഷയ്ക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനുള്ള ആദ്യ ക്ലാസ്‌റൂം ബാച്ച് ഏപ്രിൽ 19 ന് ആരംഭിക്കും എന്നും ബാച്ചിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്കായുള്ള രെജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ടെന്നും ഐലേൺ അധികൃതർ അറിയിച്ചു.

കൂടാതെ ഡിഗ്രി പോസ്റ്റ് ഗ്രാജുവേഷൻ ഫൈനൽ ഇയർ വിദ്യാർത്ഥികൾക്കും ഡിഗ്രി പോസ്റ്റ് ഗ്രാഡുവേഷൻ കഴിഞ്ഞവർക്കും വേണ്ടി കേരളത്തിലെ നൂറ് കാമ്പസുകളിൽ ഓഫ്‌ലൈനായും ഓണലൈനായും സിവിൽ സർവീസ് ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിക്കുന്നുണ്ടെന്നും ഐലേൺ പറഞ്ഞു.

സിവിൽ സർവീസ് പഠനത്തിന്റെയും ഗൈഡൻസ് പ്രോഗ്രാം രജിസ്‌ട്രേഷന്റെയും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിരിക്കുന്ന വിലാസത്തിലോ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണെന്നും ഐലേൺ അക്കാദമി ബിഗ്‌ന്യൂസിനോട് പ്രതികരിച്ചു.

iLearn IAS Academy
1st Floor Mullassery Towers
Vanross Jn,
Trivandrum
Kerala
Contact: 8089166792, 7510353353
Mail ID: ilearnoffc@gmail.com
Website: www.ilearnias.com

Exit mobile version