‘പാലാരിവട്ടം പാലത്തില്‍ കമ്പിയില്ലാതായത് ഞങ്ങള്‍ ആലോചിച്ചിട്ടല്ല’: കേസില്‍ പ്രതിയാക്കിയത് അന്വേഷണ സംവിധാനവും ജനവും; ഇബ്രാഹിംകുഞ്ഞിന് മറുപടിയുമായി പി രാജീവ്

കൊച്ചി: പാലാരിവട്ടം കേസില്‍ തന്നെ കുടുക്കിയത് പി രാജീവെന്ന വികെ ഇബ്രാഹിംകുഞ്ഞിന്റെ ആരോപണത്തിന് മറുപടിയുമായി പി രാജീവ്. ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കിയത് അന്വേഷണ സംവിധാനവും ജനവുമാണെന്നായിരുന്നു രാജീവിന്റെ മറുപടി.

പരാജയഭീതി മൂലം ഇബ്രാഹിംകുഞ്ഞിന്റെ നില തെറ്റിയിരിക്കുകയാണ്. ജാമ്യത്തിന് വേണ്ടി പറയാത്ത കാര്യങ്ങളാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. പാലാരിവട്ടം പാലത്തില്‍ കമ്പിയില്ലാതായത് ഞങ്ങള്‍ ആലോചിച്ചിട്ടല്ല.

2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വലിയ വ്യത്യാസത്തിനാണ് തോറ്റത്. അതിനെക്കുറിച്ച് ചര്‍ച്ച നടത്തേണ്ട കാര്യം സിപിഎമ്മിനില്ലെന്നും പി രാജീവ് പറഞ്ഞു.

2019ല്‍ രാജീവിനായി വോട്ട് മറിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വഴങ്ങാതിരുന്നതിനാണ് തന്നെ കേസില്‍ കുടുക്കിയതെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ ആരോപണം. ഇതില്‍ രാജീവിനെ ചില സിപിഎം നേതാക്കള്‍ സഹായിച്ചുവെന്നും ഇബ്രാഹിം കുഞ്ഞ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Exit mobile version