കാല്‍ കഴുകുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗം; വിവാദം ആക്കുന്നവര്‍ക്ക് സംസ്‌കാരമില്ല, വാദിച്ച് ഇ ശ്രീധരന്‍

E sreedharan | Bignewslive

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കാല്‍ കഴുകി തുടച്ച് സ്വീകരിച്ചത് വിവാദത്തില്‍ കലാശിച്ചിരിക്കെ, ന്യായീകരണവുമായി പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍. കാല്‍ കഴുകുന്നതും വന്ദിക്കുന്നതും സ്ഥാനാര്‍ത്ഥിയോടുള്ള ബഹുമാനമാണെന്ന് അദ്ദേഹം പറയുന്നു.

പ്രചാരണത്തിനിടെ ഇ. ശ്രീധരനെ പ്രവര്‍ത്തകര്‍ കാല്‍കഴുകി സ്വീകരിച്ചിരുന്നു. ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കാല്‍തൊട്ടു വന്ദിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കാല്‍ കഴുകുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗം ആണ്. സംഭവം വിവാദം ആക്കുന്നവര്‍ക്ക് സംസ്‌കാരം ഇല്ലെന്ന് പറയേണ്ടിവരുമെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു. വിവാദങ്ങളെയും അഭിനന്ദനങ്ങളെയും ഒരേ പോലെ സ്വീകരിക്കുന്നു. സാധാരണ രാഷ്ട്രീയക്കാരുടെ ശൈലിയില്ല തന്റെ പ്രവര്‍ത്തനം. എതിരാളികളെ കുറ്റം പറയാറില്ല. സനാദന ധര്‍മ്മത്തിന്റെ ഭാഗം അല്ല അതെന്നും ഇ. ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version