ധര്‍മ്മടത്ത് സി രഘുനാഥ് യുഡിഎഫ് സ്ഥാനാര്‍ത്ഥി; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കണ്ണൂര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഡിസിസി സെക്രട്ടറി സി രഘുനാഥ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. രഘുനാഥ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പാണ് പത്രിക സമര്‍പ്പണം. മറ്റ് നേതാക്കള്‍ക്കൊപ്പം എത്തിയായിരുന്നു സി രഘുനാഥ് പത്രിക സമര്‍പ്പിച്ചത്.

മത്സരിക്കാന്‍ ഇല്ലെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് കെ സുധാകരന്‍ നേരത്തെ അറിയിച്ചിരുന്നു. കണ്ണൂരില്‍ അഞ്ച് മണ്ഡലത്തിലും കോണ്‍ഗ്രസിന് ജയിക്കണം. അതിനാണ് താന്‍ മുന്‍തൂക്കം നല്‍കുന്നത്. മത്സരിക്കാനുള്ള ചുറ്റുപാടില്ല. മത്സരിച്ചാല്‍ ജില്ലയിലെ കോണ്‍ഗ്രസിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഉചിതമാകില്ല. ഇക്കാര്യം കെപിസിസിയെ അറിയിച്ചെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും ധര്‍മ്മടത്ത് പട്ടിക സമര്‍പ്പിച്ചു. നേരത്തെ ഇവര്‍ക്ക് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രാദേശിക നേതൃത്വത്തിന്റെ അതൃപ്തി കാരണം മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയായിരുന്നു. ധര്‍മ്മടത്ത് ബിജെപി സ്ഥാനാര്‍ത്ഥി സികെ പത്മനാഭന്‍ ആയിരിക്കും.
Picture Courtesy: Asianet News

Exit mobile version