‘ഉടായിപ്പ് ഇവിടെ വേണ്ട’ കടയടപ്പിക്കാനെത്തിയ ബിജെപിക്കാരെ തടഞ്ഞ് നാട്ടുകാര്‍, അടി ഉറപ്പായതോടെ പ്രവര്‍ത്തകര്‍ തോറ്റോടി!

ഹര്‍ത്താല്‍ പ്രമാണിച്ച് കടയടപ്പിക്കാന്‍ എത്തിയതായിരുന്നു പ്രവര്‍ത്തകര്‍.

തിരുവനന്തപുരം: ശരീരത്തില്‍ തീ കൊളുത്തി ബിജെപി സമരപന്തലിലേയ്ക്ക് ഓടിയെത്തിയ വേണുഗോപാല്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഹര്‍ത്താല്‍ മറയാക്കി സംസ്ഥാനത്ത് വ്യാപക അക്രമങ്ങളും ബിജെപി അഴിച്ചു വിടുന്നുണ്ട്. എന്നാല്‍ പാങ്ങോട്ട് കടയടപ്പിക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകരുടെ നാണം കെട്ട മടക്കമാണ് ചിരിപടര്‍ത്തുന്നത്.

ഹര്‍ത്താല്‍ പ്രമാണിച്ച് കടയടപ്പിക്കാന്‍ എത്തിയതായിരുന്നു പ്രവര്‍ത്തകര്‍. എന്നാല്‍ ബിജെപിയ്‌ക്കെതിരെ നാട്ടുകാര്‍ ഒന്നടങ്കം ഒത്തുചേരുകയായിരുന്നു. അടി ഉറപ്പായതോടെ പ്രവര്‍ത്തകര്‍ ആ സംരഭത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ബിജെപി നേതാക്കള്‍ക്കുമുന്നില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ഒന്നടങ്കം രംഗത്തെത്തുകയായിരുന്നു. പ്രതിഷേധം കനത്തതോടെ പതുക്കെ ഹര്‍ത്താല്‍ അനുകൂലികള്‍ പിന്‍മാറുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപകമാവുന്നുണ്ട്.

അതേസമയം ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലില്‍ ജനം വലയുകയാണ്. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലുള്ളത്. പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം റോഡില്‍ നിര്‍ത്തിയിട്ട മൂന്ന് കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ അക്രമികള്‍ എറിഞ്ഞുതകര്‍ത്തിരുന്നു.

പോലീസ് അകമ്പടിയോടെ എറണാകുളം ഉള്‍പ്പെടെയുള്ള ചില ഡിപ്പോകളില്‍ ചുരുക്കം സര്‍വീസുകള്‍ മാത്രമാണ് കെഎസ്ആര്‍ടിസി നടത്തിയത്. പത്തനംതിട്ടയില്‍ നിന്നുള്ള പമ്പ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കൊച്ചി നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ പോലീസിന്റെ നേതൃത്വത്തില്‍ അന്നദാനവും നടത്തിയിരുന്നു. ആകെ ഒരു ആശ്വാസം എന്നത് ഓട്ടോ ടാക്‌സി തുടങ്ങിയ സര്‍വ്വീസ് മുടക്കിയില്ല എന്നതാണ്.

Exit mobile version