മുന്‍ കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ അബ്ദുള്‍ സലാം തിരൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോ അബ്ദുള്‍ സലാം തിരൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി. 2019 ലാണ് അബ്ദുള്‍ സലാം ബിജെപിയില്‍ ചേരുന്നത്.

യുഡിഎഫ് നോമിനിയായി 2011-15 കാലത്താണ് അബ്ദുള്‍ സലാം കാലിക്കറ്റ് വൈസ് ചാന്‍സിലറാവുന്നത്. സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സമരങ്ങളും വിവാദങ്ങളും അരങ്ങേറിയത് ഈ നാല് വര്‍ഷത്തിനിടെയായിരുന്നു. വിദ്യാര്‍ഥി, അധ്യാപക, സര്‍വീസ് സംഘടനകള്‍ വിവിധ വിഷയങ്ങളില്‍ വിസിക്കെതിരെ സമരവുമായി എത്തിയിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 115 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. ഇതില്‍ 12 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോന്നിയില്‍ നിന്നും മഞ്ചേശ്വരത്ത് നിന്നും മത്സരിക്കും. എ ക്ലാസ് മണ്ഡലങ്ങളായ തിരുവനന്തപുരത്ത് നടന്‍ കൃഷ്ണകുമാറും വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷും നേമത്ത് കുമ്മനം രാജശേഖരനും മത്സരിക്കും.

മെട്രോമാന്‍ ഇ.ശ്രീധരന്‍ പാലക്കാട്ടും ജനവിധി തേടും. തൃശൂരില്‍ സുരേഷ് ഗോപി അങ്കത്തിനിറങ്ങും. മുതിര്‍ന്ന നേതാക്കളായ എംടി രമേശ് (കോഴിക്കോട് നോര്‍ത്ത്), സി.കെ പദ്മനാഭന്‍ (ധര്‍മ്മടം) പി.കെ കൃഷ്ണദാസ്(കാട്ടാക്കട) എന്നിരും മത്സരിക്കും. ഡിജിപി ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും മത്സരിക്കും.

Exit mobile version