വേണുഗോപാലന്‍ നായരുടെ മരണത്തെ കുറിച്ച് സര്‍ക്കാര്‍ നുണകള്‍ പ്രചരിപ്പിക്കുന്നു ജുഡീഷ്യല്‍ അന്വേഷണം വേണം; പിഎസ് ശ്രീധരന്‍ പിള്ള

അയ്യപ്പന് വേണ്ടിയാണ് വേണുഗോപാലന്‍ നായര്‍ മരിച്ചതെന്ന് സഹോദരന്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: ബിജെപി സമരപന്തലിന് മുന്നില്‍ ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണത്തെ കുറിച്ച് സര്‍ക്കാര്‍ നുണകള്‍ പ്രചരിപ്പിക്കുന്നുവെന്നും, മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. അയ്യപ്പന് വേണ്ടിയാണ് വേണുഗോപാലന്‍ നായര്‍ മരിച്ചതെന്ന് സഹോദരന്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് മുമ്പ് പൊലീസ് കമ്മീഷണറെ കൊണ്ട് പ്രസ്താവന ഇറക്കി. മജിസ്‌ട്രേറ്റ് വേണുഗോപാലന്‍ നായരുടെ മൊഴി എടുത്തതായി തനിക്ക് അറിവില്ല. അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയില്‍ വന്നപ്പോള്‍ ഹര്‍ത്താല്‍ നടത്തിയവരാണ് സിപിഎം എന്നും ശ്രീധരന്‍ പിള്ള പരിഹസിച്ചു.

അതേസമയം മറ്റ് പ്രേരണകളൊന്നുമില്ലെന്നും സ്വയം എടുത്ത തീരുമാനമാണെന്നുമാണ് അത്മഹത്യ എന്നായിരുന്നു വേണുഗോപാലന്‍ നായരുടെ മരണമൊഴി.

Exit mobile version