വേണുഗോപാലന്‍ നായരുടെ പോസ്റ്റ്മാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി; ബിജെപി സമരപന്തലില്‍ മൃതദേഹം പൊതുദര്‍ശനത്തിന്‌ വയ്ക്കും

ഇന്ന് വൈകീട്ട് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും

തിരുവനന്തപുരം: ബിജെപി സമരപ്പന്തലിനു മുന്നില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായരുടെ പോസ്റ്റ്മാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. വേണുഗോപാലന്‍ നായരുടെ മൃതദേഹം മുട്ടടയിലെ വീട്ടിലേക്ക് കൊണ്ടു പോകും. ഇന്ന് വൈകീട്ട് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

ബിജെപി സമരപന്തലിലും വേണുഗോപാലന്‍ നായരുടെ മൃതദേഹം പൊതുദര്‍ശനത്തിന്‌ വയ്ക്കും. മെഡിക്കല്‍ കോളേജില്‍ നിന്ന് ശബരി കര്‍മസമിതിയുടെ നേതൃത്തില്‍ വിലാപയാത്ര ആയിട്ടാണ് മൃതദേഹം മുട്ടടയിലേക്ക് കൊണ്ടു പോകുക.

ഇന്നലെയാണ് വേണുഗോപാലന്‍ നായര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തൊണ്ണൂറ്റിയഞ്ച് ശതമാനത്തോളം പൊള്ളലേറ്റ ഇയാള്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മരിച്ചത്. ആത്മഹത്യയ്ക്ക് കാരണം ശബരിമല വിഷയമാണെന്ന് ആരോപിച്ച് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Exit mobile version