തിരുവനന്തപുരത്ത് 14 സീറ്റിലും ബിജെപി ജയിക്കും: അധിക വോട്ട് ആവശ്യമില്ല; കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളിലും ബിജെപി ജയിക്കുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ജയിക്കാന്‍ അധികമൊന്നും വോട്ട് ഇനി ആവശ്യമില്ലെന്നും ഇനിയുള്ള ദിവസങ്ങളില്‍ നന്നായി പ്രവര്‍ത്തിച്ചാല്‍ മതിയെന്നും കുമ്മനം പറഞ്ഞു.

തിരുവനന്തപുരത്ത് 14 മണ്ഡലങ്ങളുണ്ട്. ഇവിടെ 14 ഇടത്തും ബിജെപി ജയിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നു. 30,000 ല്‍ പരം വോട്ടുകള്‍ ഈ 14 മണ്ഡലങ്ങളിലും കിട്ടിയിട്ടുണ്ട്. അവിടെയൊക്കെ വിജയിക്കാന്‍ ഇനി അധിക വോട്ടുകളൊന്നും ആവശ്യമില്ല. ഇനിയുള്ള ദിവസങ്ങളില്‍ നന്നായി പ്രവര്‍ത്തിച്ചാല്‍ മതിയെന്നും കുമ്മനം പറഞ്ഞു.

‘എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ വലിയൊരു ജനവികാരം കേരളത്തിലുണ്ട്. പ്രത്യേകിച്ച് തിരുവനന്തപുരത്തുണ്ട്. തീര്‍ച്ചയായും 14 മണ്ഡലങ്ങളിലും ബിജെപിക്ക് വിജയിക്കാന്‍ സാധിക്കും,’ കുമ്മനം പറഞ്ഞു.

അതേസമയം, ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമോ എന്നത് പാര്‍ട്ടി നിശ്ചയിക്കേണ്ട കാര്യമാണെന്നും പാര്‍ട്ടി തീരുമാനത്തിനു ശേഷമേ പറയാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version