‘കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 10000 വോട്ട് തികച്ചു കിട്ടിയാല്‍ ശബരിമല അയ്യപ്പ സ്വാമിയാണെ ഞാന്‍ മീശ പകുതി വടിച്ചു, തല മൊട്ട അടിക്കും’..! 10000 വോട്ട് അല്ല രാജസ്ഥാനില്‍ രണ്ട് സീറ്റുകളാണ് സിപിഎമ്മിന്; അഖിലിന്റെ തല മൊട്ട അടിപ്പിച്ച് സോഷ്യല്‍ മീഡിയ

മലപ്പുറം: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കേന്ദ്രത്തില്‍ മാത്രമല്ല കേരളത്തലും ശക്തമായ അലയൊലികള്‍ തീര്‍ത്തു. ബിജെപി അനുഭാവികള്‍ക്ക് കനത്ത പ്രഹരമായിരുന്നു ഇലക്ഷന്‍ റിസള്‍ട്ട്. അതേസമയം കേരളത്തില്‍ കുറെ കുട്ടിനേതാക്കള്‍ റിസള്‍ട്ടിനെ ചൊല്ലി ബെറ്റ് വെച്ചിരുന്നു. അവര്‍ക്കെല്ലാം നല്ല കിടിലന്‍ പണി കിട്ടി.

നിലമ്പൂര്‍ സ്വദേശിയായ അഖില്‍ അമ്പലക്കുന്ന് എന്ന യുവാവ് പരസ്യവെല്ലുവിളി നടത്തി കുടുങ്ങിയ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒന്നില്‍ സിപിഎമ്മിന് 10000 വോട്ട് എങ്കിലും കിട്ടിയാല്‍ തലമൊട്ടയിടിച്ച് മീശ പകുതിയെടുക്കാമെന്നായിരുന്നു അഖിലിന്റെ പ്രഖ്യാപനം അതും ഫേസ്ബുക്കില്‍. ബിജെപി അനുഭാവി കൂടിയായതിനാല്‍ റിസള്‍ട്ട് വന്നതോടെ യുവാവ് വെട്ടിലായി. അത്രമേല്‍ ഉറപ്പിലാണ് തലമൊട്ടയടിച്ച് മീശ പകുതിയെടുക്കാമെന്ന് പറഞ്ഞത്.

‘ഇന്ന് റിസല്‍ട്ട് വരുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഏതെങ്കിലും ഒരു സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 10000 വോട്ട് തികച്ചു കിട്ടിയാല്‍ ശബരിമല അയ്യപ്പ സ്വാമിയാണെ ഞാന്‍ മീശ പകുതി വടിച്ചു, തല മൊട്ട അടിക്കും’ – ഇതായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. വോട്ടെണ്ണലിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പായിരുന്നു വെല്ലുവിളി

എന്നാല തെരഞ്ഞെടുപ്പ് ഫലം വന്നതോടെ തലയില്‍ മുണ്ട് ഇട്ട് ഓടേണ്ട അവസ്ഥയായി യുവാവിന്. 10000 വോട്ട് അല്ല രാജസ്ഥാനില്‍ രണ്ട് സീറ്റുകളാണ് സിപിഎമ്മിന് കിട്ടിയത്. പോസ്റ്റ് പിന്‍വലിച്ച് തടിതപ്പാന്‍ നോക്കിയെങ്കിലും സമൂഹമാധ്യമക്കൂട്ടം അഖിലിനെ വെറുതെ വിട്ടില്ല. അഖിലിന്റെ പോസ്റ്റുകള്‍ക്ക് താഴെ വെല്ലുവിളി പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഇടാന്‍ തുടങ്ങി. അതോടെ ഗത്യന്തരമില്ലാതെ തലമുടിയും മീശയും എടുക്കാന്‍ അരുണ്‍ തയാറായി.

ബാര്‍ബര്‍ ഷോപ്പിലിരുന്ന തലമുടിയെടുക്കുന്നതിന്റെ ചിത്രം സഹിതം പോസ്റ്റ് ചെയ്ത് അഖില്‍ തടിയൂരി. തലമുടി മാത്രം എടുത്താല്‍പോര പോസ്റ്റില്‍ പറഞ്ഞതുപോലെ മീശ പകുതി എടുക്കണമെന്ന് ചിലരെങ്കിലും അഭിപ്രായം പറയുന്നുണ്ട്. എന്നാല്‍ അതിന് ഇതുവരെ അഖില്‍ പ്രതികരിച്ചിട്ടില്ല.

Exit mobile version