നാദാപുരത്ത് പുലര്‍ച്ചെ വീട്ടില്‍ നിന്നും ആളിപ്പടര്‍ന്ന് തീ; കണ്ടെത്തിയത് ഗുരുതരമായി പൊള്ളലേറ്റ നാലു പേരെ! മുറി പൂര്‍ണ്ണമായും കത്തി നശിച്ചു

Fire Accident | Bignewslive

കോഴിക്കോട്: ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. നാദാപുരം ചെക്യാട് കായലോട്ട് ആണ് ദാരുണ സംഭവം. കീറിയ പറമ്പത്ത് രാജു, ഭാര്യ റീന മക്കളായ ഷെഫിന്‍, ഷാലീസ് എന്നിവരെയാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.

പുലര്‍ച്ചെ രണ്ടരയോടെ വീട്ടില്‍ നിന്ന് തീയുയര്‍ന്നതു കണ്ട നാട്ടുകാരാണ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാട്ടുകാര്‍ ചേര്‍ന്നാണ്, ഇവരെ തീയില്‍ നിന്ന് പുറത്തെടുത്തത്.

വീടിന്റെ ഒരു മുറി പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. പൊള്ളലേറ്റ നാലുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version