‘ഗോ ബാക്ക് മോഡി, ഗോ ബാക്ക് ഫാസിസ്റ്റ് മോഡി’ ഒരേ സ്വരത്തില്‍ തമിഴകവും മലയാള മണ്ണും, ട്വിറ്ററില്‍ ട്രെന്റായി ചിത്രം

Go Back Modi | Bignewslive

വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിനായി ഇന്ന് കേരളത്തിലും തമിഴ്‌നാട്ടിലും എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇരു സംസ്ഥാനങ്ങളില്‍ നിന്നും രൂക്ഷവിമര്‍ശനം. ഗോ ബോക്ക് വിളിയാണ് മോഡിക്ക് നേരെ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഉയരുന്നത്. ട്വിറ്ററിലും ട്രെന്റിംഗ് ആയിരിക്കുകയാണ് ഹാഷ്ടാഗുകള്‍.

ഗോ ബാക്ക് മോഡി, ഗോ ബാക്ക് ഫാസിസ്റ്റ് മോഡി എന്നീ ഹാഷ് ടാഗുകളാണ് ട്വിറ്ററില്‍ നിറയുന്നത്. കര്‍ഷക സമര, ഇന്ധന വില വര്‍ധനവ്, ഹാഥ്രാസ് സംഭവം തുടങ്ങിയ വിഷയങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ശക്തമക്കിയിരിക്കുന്നത്. ലോക്ഡൗണ്‍ സമയത്ത് അതിഥി സംസ്ഥാന തൊഴിലാളികള്‍ നേരിട്ട ബുദ്ധുമുട്ടും വിമര്‍ശനമായി ഉയരുന്നുണ്ട്.

ഹിന്ദിക്കാര്‍ മറന്നേക്കാം പക്ഷെ തമിഴര്‍ ഒരിക്കലും മറക്കില്ലെന്നാണ് ലോക്ഡൗണ്‍ സമയത്ത് മരണത്തോട് മല്ലിടുന്ന മകനെ അവസാനമായി കാണാന്‍ കഴിയാതെ പൊട്ടിക്കരയുന്ന അതിഥി സംസ്ഥാന തൊഴിലാളിയുടെ ഫോട്ടോ പങ്കുവെച്ചു കൊണ്ട് മോഡിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. തമിഴ്നാട് കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നെന്ന ട്വീറ്റുകളും നിരവധിയാണ്.

6100 കോടി രൂപയുടെ കേന്ദ്രാവിഷ്‌കൃത വികസന പദ്ധതികളുടെ സമര്‍പ്പണത്തിനായാണ് പ്രധാനമന്ത്രി ഇന്ന് കൊച്ചിയിലെത്തുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളായ ബിപിസിഎല്‍ കൊച്ചി റിഫൈനറി, കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, ഷിപ് യാഡ്, ഫാക്ട് എന്നിവയുടെ പദ്ധതികളുടെ സമര്‍പ്പണമാണ്‌ നടക്കുന്നത്. ഒപ്പം ബിജെപി കോര്‍കമ്മിറ്റി യോഗത്തിലും പങ്കെടുക്കും.

Exit mobile version