ബിജെപി ഹര്‍ത്താല്‍; നാളെ നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി വച്ചു

തിരുവനന്തപുരം: വിവിധ സര്‍വകലാശാലകളിലെയും സ്‌കൂളുകളിലെയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു. സംസ്ഥാന വ്യാപകമായി ബിജെപി നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റി വച്ചത്.

കേരള സര്‍വകലാശാലയും മഹാത്മാ ഗാന്ധി സര്‍വകലാശാലയും കാലിക്കറ്റ് സര്‍വകലാശാലയും ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചിട്ടുണ്ട്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെക്ക് നാളെ നടത്താനിരുന്ന പരീക്ഷയും മാറ്റി വച്ചിട്ടുണ്ട്. ഈ മാസം 21ലേക്കാണ് മാറ്റിയിരിക്കുന്നത്. നാളത്തെ ഹയര്‍ സെക്കണ്ടറി പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

Exit mobile version