8 രൂപയ്ക്ക് കോണ്‍ക്രീറ്റ് ജോലി തുടങ്ങി, ഇന്ന് 1000 രൂപ വരെ; പ്രായം 93 പിന്നിട്ടിട്ടും ചുറുചുറുക്കോടെ അമ്മാമ്മ

dr shinu shyamalan | Bignewslive

ചെറുപ്പത്തില്‍ വെറും എട്ട് രൂപയ്ക്ക് തുടങ്ങിയ ജോലിയില്‍ തുടങ്ങി 1000 രൂപ വരെ നേടി ഇന്നും കോണ്‍ക്രീറ്റ് പണിയില്‍ ചുറുചുറുക്കോടെ പണിയെടുക്കുന്ന 93കാരിയായ അമ്മാമ്മയെ പരിചയപ്പെടുത്തുകയാണ് ഡോ. ഷിനു ശ്യാമളന്‍. ഫേസ്ബുക്കിലൂടെയാണ് ഷിനു മാതൃകയായ അമ്മാമ്മയെ പരിചയപ്പെടുത്തുന്നത്.

ആശുപത്രിയിലെത്തിയ കത്രീന എന്ന ഈ അമ്മാമ്മയുടെ ജീവിതം അധ്വാനത്തിന്റെ മേന്‍മ കൂടിയാണെന്ന് കുറിപ്പിലൂടെ ഡോക്ടര്‍ പറയുന്നു. 8 രൂപയ്ക്ക് കോണ്‍ക്രീറ്റ് പണിക്ക് പോയി തുടങ്ങിയ ഈ അമ്മ ഇപ്പോഴും അത് തുടരുന്നു ഇന്ന് 1000 രൂപ കിട്ടുമെന്ന് അവര്‍ പറയുന്നു. ഇതിനൊപ്പം മറ്റൊരാളെയും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ തനിക്ക് വേണ്ടി കല്ലറയും പള്ളിയില്‍ പണിത് വെച്ചിട്ടുണ്ടെന്നും അമ്മാമ്മ പറഞ്ഞതും ഷിനു കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

8 രൂപയ്ക്ക് കോണ്ക്രീറ്റ് പണിക്ക് ചെറുപ്പത്തില്‍ പോയി തുടങ്ങിയതാണ് കത്രീന എന്ന തൊണ്ണൂറ്റിരണ്ടു വയസ്സുള്ള ഈ അമ്മാമ്മ. ഇപ്പോഴും നല്ല ചുറുചുറുക്കുള്ള വാചാലയായ അമ്മാമ്മ പണിക്ക് പോകാറുണ്ടെന്ന് പറയുന്നു. ഇപ്പോള്‍ 1000 രൂപ കിട്ടുമത്രെ.ദേ ഞാനീ ജോലി ചെയ്യുന്ന ആശുപത്രി പണിതപ്പോഴും അമ്മാമ്മ ഇവിടെ ജോലി ചെയ്തിട്ടുണ്ട്. തൃശൂരിലെ പല കെട്ടിടങ്ങള്‍ക്കും അമ്മാമ്മയ്ക്കുമുണ്ട് ഈ ബന്ധം. തൃശൂര്‍ പൂങ്കുന്നം സ്വദേശിനിയായ അമ്മാമ്മയ്ക്ക് നാലു മക്കളാണ്. അമ്മാമ്മ തനിക്ക് വേണ്ടി കല്ലറയും പള്ളിയില്‍ പണിത് വെച്ചിട്ടുണ്ട് എന്നു പറയുന്നു. ആരെയും ബുദ്ധിമുട്ടിക്കേണ്ടല്ലോ എന്ന്.അമ്മാമ്മ പുലിയാണ്. അടിപൊളി അമ്മാമ്മ. ഇതുപോലെയുള്ള കഥകള്‍ കേട്ട് ഒരു ദിവസം തുടങ്ങിയാല്‍ തന്നെ എന്ത്

Exit mobile version