വമ്പിച്ച ഓഫറുമായി സപ്ലൈകോയുടെ ക്രിസ്മസ് വിപണിക്ക് ഇന്ന് തുടക്കം

ക്രിസ്മസ് വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈക്കോയുടെ ക്രിസ്മസ് വിപണിക്ക് ഇന്ന് മുതല്‍ തുടക്കമാകും. ക്രിസ്മസ് വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങില്‍ മന്ത്രി പി. തിലോത്തമന്‍ അദ്ധ്യക്ഷനായിരിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആദ്യവില്പന നടത്തും.

എല്ലാ നിത്യോപയോഗ സാധനങ്ങളും വിപണന കേന്ദ്രങ്ങളില്‍ ലഭ്യമാണ്. ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 24 വരെയാണ് സപ്ലൈക്കോ ക്രിസ്മസ് മേള സംഘടിപ്പിക്കുക.

സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ നാളെ മുതല്‍ 24 വരെയുളള ദിവസങ്ങളില്‍ ക്രിസ്മസ് മാര്‍ക്കറ്റുകളായി പ്രവര്‍ത്തിക്കും. സപ്ലൈക്കോയുടെ മറ്റെല്ലാ വിപണനശാലകളും ഈ ദിവസങ്ങളില്‍ 9.30 മുതല്‍ രാത്രി 7.30 വരെ ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കും.

Exit mobile version