പോലീസ് മർദ്ദനമേറ്റതിന്റെ മനോവിഷമത്തിലാണ് 17കാരൻ ആത്മഹത്യ ചെയ്തതെന്ന് കുടുംബം; കളമശ്ശേരി കേസിൽ പോലീസിനെതിരെയും ചൈൽഡ്‌ലൈനിന് എതിരേയും ആരോപണം

kalamassery

കളമശ്ശേരി: കളമശ്ശേരിയിൽ പതിനേഴുകാരനെ മർദ്ദിച്ച സംഭവത്തിലെ പ്രതിയായ കൗമാരക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിനെതിരെ ബന്ധുക്കൾ. കുട്ടി ജീവനൊടുക്കാൻ കാരണം പോലീസ് മർദ്ദിച്ചതിലെ മനോവിഷമമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. വലിയ മാനസിക സമ്മർദത്തിലായിരുന്ന കുട്ടിയെ കൗൺസിലിങിനായി സമീപിച്ചപ്പോൾ ചൈൽഡ് ലൈൻ അധികൃതർ ഒഴിഞ്ഞുമാറിയെന്നും ബന്ധുക്കൾ പറയുന്നു.

മർദ്ദന കേസിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട പ്രായപൂർത്തിയാവാത്ത കുട്ടിയെയാണ് ഇന്നു ജീവനൊടുക്കിയ നിലിൽ കണ്ടെത്തിയത്. പാട്ടുപറമ്പിൽ നിഖിൽ പോളാണ് ആത്മഹത്യ ചെയ്തത്. നേരത്തെ, കൗമാരക്കാരുടെ സംഘം ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് അവരുടെ വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ചായിരുന്നു 17കാരനെ സംഘം മർദ്ദിച്ചത്. ഇവരിൽ ഒരാൾക്ക് മാത്രമാണ് പ്രായപൂർത്തിയായത്. ഈ പ്രതികളുടെ അച്ഛനമ്മമാരെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിട്ടുണ്ടെന്ന് സമൂഹമാധ്യമ അക്കൗണ്ടിലൂടെ പോലീസ് അറിയിച്ചു.

ക്രൂരമർദ്ദനമാണ് പതിനേഴുകാരന് സുഹൃത്തുക്കളിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. മെറ്റലിൽ മുട്ടുകുത്തി നിർത്തിയായിരുന്നു മർദനം. നഗ്നനാക്കി നിർത്തിയ ശേഷം വടിയും മറ്റും ഉപയോഗിച്ച് തലയിലടക്കം അടിച്ചാണ് പ്രതികൾ ദേഷ്യം തീർത്തത്. കുഴഞ്ഞു വീണ കുട്ടിയെ വലിച്ചെടുത്തു നിർത്തി നൃത്തം ചെയ്പ്പിച്ചും ക്രൂരത തുടർന്നു. അവശനായ കുട്ടി ചികിൽസ തേടിയതിനെ തുടർന്നാണ് വിവരം പുറത്തറിഞ്ഞത്. പരുക്കേറ്റ കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version