തിരുവനന്തപുരത്ത് യുവ വൈദികന്‍ ജീവനൊടുക്കി

തിരുവനന്തപുരം: വേറ്റികോണത്ത് യുവ വൈദികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വേറ്റിക്കോണം മലങ്കര കത്തോലിക് പള്ളിയിലെ വൈദികന്‍ ഫാ. ആല്‍ബിനെ(35)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മരണം കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

പള്ളിക്ക് നേരെ എതിര്‍വശത്തുള്ള ഇവര്‍ താമസിക്കുന്ന വീട്ടിലെ കിടപ്പു മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി 10.30ഓടെയാണ് മരണം വിവരം പുറത്തെത്തിയത്. കൂടുതല്‍ വിവരങ്ങളൊന്നും അറിവായിട്ടില്ല. പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Exit mobile version