‘പാഠം ഒന്ന്’ പശു പാലും ചാണകവും തരും, വോട്ട് മാത്രം തരില്ല! ബിജെപിക്ക് പാഠം പറഞ്ഞു കൊടുത്ത് മണിയാശാന്‍

ഇടുക്കി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ ബിജെപിക്ക് ഗുണപാഠം പറഞ്ഞ് കൊടുത്ത് വൈദ്യുതമന്ത്രി എംഎം മണി. പശു പാലും ചാണകവും മൂത്രവും തരുമെന്നും പക്ഷേ, വോട്ട് നല്‍കില്ലെന്ന പാഠമാണ് മണി ഉപദേശിക്കുന്നത്.

വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി നേരിടാന്‍ പോകുന്ന തിരിച്ചടിയുടെ സൂചനയാണ് ഈ തെരഞ്ഞെടുപ്പിലെ പരാജയമെന്ന് എംഎം മണി ഫേയ്‌സ് ബുക്കില്‍ കുറിച്ചു

ഫേയ്‌സ് ബുക്ക് പോസ്റ്റ്

#പാഠം #ഒന്ന്:
#പശു #പാല്‍ #തരും,#ചാണകവും #മൂത്രവും #തരും
#പക്ഷേ, #വോട്ട് #തരില്ല !

മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങി അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കേറ്റ ശക്തമായ തിരിച്ചടി വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സൂചനയായി കാണണം. ഇതിനെ ഏതൊരു പുരോഗമനവാദിക്കും സ്വാഗതം ചെയ്യാവുന്നതാണ്. കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട നേട്ടമാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍, കഴിഞ്ഞ കാലഘട്ടത്തിന്റെ ചരിത്രം ഓര്‍മ്മിക്കുന്നത് നല്ലതാണ്. കോണ്‍ഗ്രസിന് എത്രയോ വലിയ ശക്തി ഉണ്ടായിരുന്നു കഴിഞ്ഞകാലത്ത്. അതെല്ലാം നഷ്ടപ്പെടാനിടയായത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ്സിനകത്ത് ഗൗരവമായി ചിന്തിക്കുന്നത് നന്നായിരിക്കും.

Exit mobile version