ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്മാരകത്തിനായി ബജറ്റിൽ വകയിരുത്തിയത് 50 ലക്ഷം; സർക്കാർ തീരുമാനം ആഹ്ലാദകരമെന്ന് ഹജ്ജ് കമ്മിറ്റി

പൊന്നാനി: രാജ്യത്തിന് തന്നെ അഭിമാനമായ സ്വാതന്ത്രസമര പോരാളിയും, പണ്ഡിതനും സൂഫി വര്യനുമായ ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന് ഉചിതമായ സ്മാരകം നിർമ്മിക്കുന്നതിന് തുക വകയിരുത്തി സംസ്ഥാന സർക്കാരിന്റെ ബജറ്റ്. സ്മാരകത്തിനായി 50 ലക്ഷം രൂപ വകയിരുത്തിയ സംസ്ഥാന സർക്കാറിന്റെ തീരുമാനം ഏറെ ആഹ്ലാദകരമാണെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റിയംഗം കെഎം മുഹമ്മദ് ഖാസിം കോയ അഭിപ്രായപ്പെട്ടു.

ചരിത്രത്തിന്റെ അപനിർമ്മിതികൾ സജീവമായ കാലഘട്ടത്തിൽ യഥാർത്ഥ ചരിത്ര നായകരുടെ സംഭാവനകൾ പുതു തലമുറക്ക് പരിചയപ്പെടുത്താനുള്ള ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും മുഹമ്മദ് ഖാസിം കോയ അഭിപ്രായപ്പെട്ടു.


വിദേശ രാജ്യങ്ങളിലുൾപ്പെടെ സൈനുദ്ദീൻ മഖ്ദൂമിന്റെ ഗ്രന്ഥങ്ങൾ അക്കാദമിക വിഷയമാകുമ്പോൾ ഗ്രന്ഥകർത്താവിന്റെ കർമ്മമണ്ഢലമായ പൊന്നാനിയിൽ ഉചിതമായയൊരു സ്മാരകം പോലും നിർമ്മിക്കാൻ തയ്യാറായ സംസ്ഥാന സർക്കാരിന്റെയും, സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെയും ഇടപെടൽ മാതൃകയാണെന്നും, ഇതുമായി ബന്ധപ്പെട്ട് പൊന്നാനി ജനകീയ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് സർക്കാർ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version