വാഹനാപകടം, തലയില്‍ കമ്പി തുളച്ചുകയറി പ്രശസ്ത കവിയും മാധ്യമ പ്രവര്‍ത്തകനുമായ കുറത്തിയാടന്‍ പ്രദീപിന് ദാരുണാന്ത്യം

ഓച്ചിറ: പ്രശസ്ത കവിയും മാധ്യമ പ്രവര്‍ത്തകനുമായ കുറത്തിയാടന്‍ പ്രദീപ് വാഹനാപകടത്തില്‍ മരണപ്പെട്ടു. ഓച്ചിറയില്‍ വെച്ചായിരുന്നു അപകടം. വാഹനാപകടത്തില്‍ തലയുടെ പിന്നില്‍ കമ്പി തുളഞ്ഞുകയറിയതാണ് മരണകാരണം. ഇദ്ദേഹം ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.

ഒരു സിനിമയുടെ മ്യൂസിക് റെക്കോര്‍ഡിങ് കഴിഞ്ഞു മടങ്ങുന്ന വഴിയില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ അദ്ദേഹത്തിന്റെ തലയുടെ പിന്നില്‍ കമ്പി തുളച്ചുകയറുകയായിരുന്നു.

അദ്ദേഹം ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ഇതിനുള്ളിലൂടെ കമ്പി തുളച്ചുകയറുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കഴുവേറിക്കാറ്റ്, കാവ്, ഞാന്‍ ചൊല്ലിയില്ലെന്റെ പെണ്ണെ, തുടലറ്റത്തെ പുണ്വവറ്റ്, കിടാത്തിയുടെ ചാവ് തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട കവിതകളാണ്.

കഴുവേറിക്കാറ്റ് എന്ന പേരില്‍ ഒരു കവിതാ സമാഹാരവും ഇറക്കിയിട്ടുണ്ട്.

Exit mobile version