ചെറിയ പിണക്കത്തിന്റെ പേരിൽ അടുത്തബന്ധുവിനെ നഷ്ടപ്പെട്ടു; കണ്ടെത്താൻ ഡിറ്റക്ടീവ് ചോദിച്ചത് പതിനായിരങ്ങൾ; ജ്യോതിഷി പിന്തിരിപ്പിച്ചു; ഒടുവിൽ പത്തുരൂപയുടെ സഹായത്തിൽ ബന്ധുവിനെ കണ്ടെത്തിയ കഥ പറഞ്ഞ് കാസർകോട്ടെ ബാലകൃഷ്ണൻ

കാസർകോട്: ചെറിയ പണിക്കത്തിന്റെ പേരിൽ പിണങ്ങിപ്പോയ അടുത്തബന്ധുവിനെ പതിനാറ് വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയ കഥ പറഞ്ഞ് കാസർകോട്ടെ ബാലകൃഷ്ണൻ. ബന്ധുവിനെ കണ്ടെത്താൻ പതിനായിരങ്ങൾ ചെലവാകുമെന്ന് പ്രൈവറ്റ് ഡിറ്റക്ടീവും ഒരിക്കലും ബന്ധുവിനെ കണ്ടെത്താനാകില്ലെന്ന് ജ്യോതിഷിയും പറഞ്ഞിട്ടും പത്തുരൂപകൊണ്ട് ബന്ധുവിനെ കണ്ടെത്തിയെന്നാണ് ബാലകൃഷ്ണൻ പറയുന്നത്. ഇതിന് തുണച്ചതാകട്ടെ വിവരാവകാശ നിയമവും പത്തുരൂപ സ്റ്റാമ്പ് ഒട്ടിച്ച അപേക്ഷയ്ക്ക് ചെയ്യാനാകുന്നതിൽ കൂടുതലൊന്നും ഡിറ്റക്ടീവിനും ചെയ്യാനാകുമായിരുന്നില്ല.

എജീസ് ഓഫിസിൽനിന്ന് വിരമിച്ച ബാലകൃഷ്ണൻ വിവരാവകാശ നിയമത്തിന്റെ സഹായത്തോടെ നടത്തിയ പോരാട്ടമാണ് ബന്ധുവിലേക്ക് എത്താൻ സഹായമായത്. ചെറിയൊരു കുടുംബ പ്രശ്‌നത്തിന്റെ പേരിൽ വീടും നാടും വിട്ടുപോയ ഉറ്റ ബന്ധുവിനെ തിരിച്ചെത്തിക്കാനാണ് ബാലകൃഷ്ണൻ ശ്രമിച്ചത്.

ബന്ധുവിനെ കണ്ടെത്തുന്നത് പലതവണ പരാജയപ്പെട്ടിട്ടും ബന്ധുവിനെ കണ്ടെത്താനും ബന്ധം കൂട്ടിച്ചേർക്കാനും ബാലകൃഷ്ണൻ തുടർച്ചയായി ശ്രമിച്ചു. അവസാനം ബാലകൃഷ്ണന്റെ മകന്റെ വിവാഹത്തിന് മുൻപ് ബന്ധുവിനെ കണ്ടെത്താൻ തന്നെ ഇറങ്ങി പുറപ്പെട്ടു.

ഈ അന്വേഷണത്തിനാണ് വിവരാവകാശ നിയമം എങ്ങനെ സഹായിച്ചത്. ബംഗളൂരുവിൽ എയർഫോഴ്‌സിൽ ഉദ്യോഗസ്ഥനായിരുന്ന ബന്ധുവിന്റെ മേൽവിലാസമടക്കമുള്ള രേഖകൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം ബാലകൃഷ്ണൻ അപേക്ഷ നൽകി.

പക്ഷെ, വ്യക്തിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആയിരുന്നതിനാൽ ആദ്യം നൽകാൻ കഴിയില്ലെന്ന് അധികൃതർ പറഞ്ഞു. തുടർന്ന് അപ്പീൽ അധികാരിക്ക് അപേക്ഷ നൽകി. സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുകയല്ല, മുറിഞ്ഞുപോയ ബന്ധം വിളക്കിചേർക്കാനാണെന്ന് ബോധ്യപ്പെടുത്തി. തുടർന്ന് അപ്പീൽ അധികാരി ആവശ്യപ്പെട്ട മുഴുവൻ വിവരങ്ങളും നൽകി. പത്തുരൂപയുടെ പോസ്റ്റൽ ഓർഡർവച്ചുള്ള വിവരാവകാശ അപേക്ഷയാണ് ബാലകൃഷ്ണനെ ഇതിനെല്ലാം സഹായിച്ചത്.

വിലാസത്തിലൂടെ തേടിയെത്തി ഒരുപാട് കഷ്ടപ്പെട്ടാണ് ബന്ധുവിനെയും കുടുംബത്തെയും കണ്ടെത്തിയതെങ്കിലും ഒരിക്കൽ അടഞ്ഞുപോയ വാതിൽ തുറന്നിട്ടുതന്നത് വിവരാവകാശ നിയമമാണെന്ന് ബാലകൃഷ്ണൻ പറയുന്നു.

അക്കൗണ്ട് ജനറൽ ഓഫിസിലെ ജീവനക്കാരനായിരുന്നു ബാലകൃഷ്ണൻ കീഴൂർ സീനിയർ ഓഡിറ്റിങ് ഓഫീസറായി വിരമിച്ചു. ഭാര്യ ആശയുമൊത്ത് വിശ്രമജീവിതം നയിക്കുന്നു. ഏകമകൻ ബംഗളൂരുവിൽ ഉദ്യോഗസ്ഥനാണ്.

Exit mobile version