ഇനി കാത്തിരുന്ന് വിയർക്കേണ്ട; വികസനം ടോപ്പ് ഗിയറിലാക്കി സർക്കാർ; വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

Vytila Over Bridge

കൊച്ചി: സംസ്ഥാനം ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന വൈറ്റില-കുണ്ടന്നൂർ മേൽപ്പാലം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ദേശീയപാത 66ൽ ടോപ് ഗിയറിൽ കുതിക്കാനുള്ള അവസരമാണ് ഇതോടെ എത്തിയിരിക്കുന്നത്. രാവിഓൺലൈനിലൂടെയാണ് വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്. 11 മണിയോടെ കുണ്ടന്നൂർ മേൽപ്പാലവും തുറന്ന് നൽകും.

മുടങ്ങി കിടന്ന ഒരു പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കി നാടിന് സമർപ്പിക്കാൻ കഴിഞ്ഞതിന്റെ അഭിമാനവുമുണ്ടെന്ന് വൈറ്റില മേൽപ്പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. അഭിമാനാർഹമായ നേട്ടമാണിത്. ദേശീയപാതയുടെ വികസനത്തിലും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും വലിയ മുന്നേറ്റം ഈ പാലങ്ങൾ സജ്ജമായതോടെ സാധ്യമാകും. നിരവധി പ്രതിസന്ധികളുണ്ടായിട്ടും വളരെ വേഗത്തിൽ തന്നെ പാലങ്ങളുടെ പണി പൂർത്തീകരിക്കാൻ സർക്കാരിനു സാധിച്ചു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ചടങ്ങിൽ ജി സുധാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ധനകാര്യവകുപ്പ് മന്ത്രി ടിഎം തോമസ് ഐസക്ക് ചടങ്ങുകളിൽ മുഖ്യാതിതിഥിയാണ്.

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ തുറക്കുന്ന സമയം നിശ്ചയിച്ചത് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതു പരിഗണിച്ചാണ് നിശ്ചയിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം അറിയിച്ചു. വളരെ സന്തോഷം തോന്നുന്ന നിമിഷമാണെന്നും സഹകരിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും മന്ത്രി ജി സുധാകരൻ ഉദ്ഘാടനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു. വേഗത്തിൽ പണി പൂർത്തിയാക്കാൻ സാധിച്ചതും അനുവദിച്ച തുകയേക്കാൾ കുറഞ്ഞ ചിലവിൽ പണി പൂർത്തിയാക്കാൻ സാധിച്ചതും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രയത്‌നമാണ്. തന്നേക്കാൾ കൂടുതൽ അദ്ദേഹമാണ് ഇതിൽ പ്രയത്‌നിച്ചതെന്നും മന്ത്രി സുധാകരൻ അഭിനന്ദിച്ചു.

Exit mobile version