സംസ്ഥാനത്തെ 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് കൊവിഡ്; ആകെ രോഗികള്‍ എട്ട് ലക്ഷം കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. പത്തനംതിട്ട 20, എറണാകുളം 10, കൊല്ലം, തൃശൂര്‍ 6 വീതം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ 5 വീതം, തിരുവനന്തപുരം, കാസര്‍ഗോഡ് 4 വീതം, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

അതേസമയം സംസ്ഥാനത്ത് ആകെ ഇന്ന് 5142 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8,00,877 ആയി. ഇതില്‍ 64,236 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5325 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെ ഇതുവരെ 7,33,384 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് പേര്‍ 3257 മരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4563 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 424 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 50 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,569 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.63 ആണ്. സംസ്ഥാനത്തെ മൂന്ന് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. ഇന്ന് 9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 440 ഹോട്ട് സ്പോട്ടുകളാണുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,270 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Exit mobile version