ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ നിന്ന് പുക, പിന്നാലെ ആളിക്കത്തി; തീപിടുത്തം പെട്രോള്‍ പമ്പിന് സമീപത്ത് വെച്ച്, ശ്വാസം നിലച്ച് പോയ നിമിഷങ്ങള്‍

fire accident | Bignewslive

കൊച്ചി: കുണ്ടന്നൂരില്‍ തിരക്കേറിയ ജംക്ഷനിലെ പെട്രോള്‍ പമ്പിനു സമീപം ബൈക്കിന് തീപിടിച്ചു. പ്രദേശവാസികളുടെയും പമ്പ് ജീവനക്കാരുടെയും ശ്വാസം നിലച്ചു പോയ നിമിഷങ്ങളായിരുന്നു അത്. ജംഗ്ഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ട്രാഫിക് പോലീസിന്റെയും പമ്പ് ജീവനക്കാരുടെയും സമയോചിത ഇടപെടലില്‍ വന്‍ ദുരന്തമാണ് വഴിമാറിയത്.

ഞായറാഴ്ച രാവിലെ ഒന്‍പതോടെ ആയിരുന്നു സംഭവം. പശ്ചിമ കൊച്ചി സ്വദേശികളായ യുവാവും ഭാര്യയുമായിരുന്നു ബൈക്കില്‍. പമ്പിനു സമീപം പാര്‍ക്ക് ചെയ്ത് ഇറങ്ങിയ ഉടനെ പുക ഉയര്‍ന്നു. നിമിഷ നേരം കൊണ്ട് ബൈക്കില്‍ നിന്ന് തീ ആളിക്കത്തുകയാിരുന്നു. പമ്പിലെ അഗ്‌നിരക്ഷാ സാമഗ്രികള്‍ ഉപയോഗിച്ച് പെട്ടെന്നു തന്നെ തീ നിയന്ത്രണ വിധേയമാക്കി.

തിരക്കുള്ള സമയം ആയിരുന്നെങ്കിലും കുരുക്ക് ഉണ്ടാകാതെ ഗതാഗതം നിയന്ത്രിക്കാനായതും തുണച്ചു. ട്രാഫിക് സെക്ടര്‍ ഓഫിസര്‍ എസ്‌ഐ ഷിബു ചെറിയാന്‍, എഎസ്‌ഐ സുനി, ഹോം ഗാര്‍ഡുമാരായ ജോസഫ്, എംഎ ജോണ്‍സണ്‍ എന്നിവരാണു നേതൃത്വം നല്‍കിയത്. ഫ്‌ലയിങ് സ്‌ക്വാഡും എത്തിയിരുന്നു.

Exit mobile version