ഭർത്താവ് മരിച്ചെന്നു പറഞ്ഞ് ആ കൂടെ മരിക്കാൻ വിടാൻ പറ്റില്ലല്ലോ; ആയ കാലത്തൊന്നും നല്ല വസ്ത്രം ധരിക്കാൻ കഴിയാതെ പോയ അമ്മയ്ക്ക് ചുരിദാർ തുന്നിക്കൊടുത്ത് ഈ മകൻ: അഭിനന്ദനം

തൃശ്ശൂർ: പലകാരണങ്ങൾ കൊണ്ടും ഇഷ്ടവസ്ത്രം ധരിക്കാൻ സമൂഹത്തെ തന്നെ പേടിക്കുന്നവരാണ് മലയാളികൾ. ഭർത്താവ് മരിച്ചു പോയ സ്ത്രീകളുടെ കാര്യമാണെങ്കിൽ വളരെ കഷ്ടമാണ്. ഇപ്പോഴിതാ ജീവിതത്തിന്റെ നല്ല പ്രായത്തിൽ ഇഷ്ട വസ്ത്രം ധരിക്കാൻ ഭാഗ്യമില്ലാതെ പോയ അമ്മയ്ക്ക് ഇഷ്ടമുള്ള വസ്ത്രം തയ്ച്ച് നൽകിയിരിക്കുകയാണ് മകൻ. അമ്മയുടെ മനസ് അറിഞ്ഞ് പ്രവർത്തിച്ച മകൻ സോഷ്യൽ മീഡിയയിൽ ഹീറോയാകുന്നത്.

ആയ കാലത്തൊന്നും നല്ല ഒരു വസ്ത്രം അമ്മയുടെ ഇഷ്ടത്തിന് ഇടാനൊന്നും വക ഉണ്ടായിരുന്നില്ല. ഇപ്പോൾ തനിക്ക് തന്നെ ഏത് വസ്ത്രം വേണമെങ്കിലും അമ്മക്ക് തയ്ച്ചു കൊടുക്കാനുള്ള പ്രാപ്തി ഉണ്ടെന്ന് ഉണ്ണികൃഷ്ണനെന്ന മകൻ പറയുന്നു. ഉണ്ണികൃഷ്ണൻ തയ്ച്ചുക്കൊടുത്ത ചുരിദാറും അണിഞ്ഞു നിൽക്കുന്ന അമ്മയുടെ ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ്:

നാട്ടിൻപുറങ്ങളിൽ ഇപ്പോളും ഭർത്താവ് മരിച്ചുപോയ സ്ത്രീകൾ അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് എന്ന നിബന്ധനകൾ ഒക്കെ ഇപ്പോളും നിലനിൽക്കുന്നുണ്ട്. എന്നാൽ ഞാൻ എന്റെ അമ്മയെ ആ വഴിക്ക് വിടാൻ ഉദ്ദേശിക്കുന്നില്ല. അമ്മക്ക് വയസ്സ് 58 ഉണ്ട്. അമ്മയുടെ ആയ കാലത്തൊന്നും നല്ല ഒരു വസ്ത്രം അമ്മയുടെ ഇഷ്ടത്തിന് ഇടാനൊന്നും വക ഉണ്ടായിരുന്നില്ല ഇപ്പൊ എനിക്ക് തന്നെ ഏത് വസ്ത്രം വേണമെങ്കിലും അമ്മക്ക് തയ്ച്ചു കൊടുക്കാനുള്ള പ്രാപ്തി ഉണ്ട്. അതുകൊണ്ട് ഞാൻ തന്നെ ഒരു ചുരിദാർ തയ്ച്ച് അമ്മക്ക് കൊടുത്തു അമ്മ അതിൽ സന്തോഷവതിയും ആണ്. ഭർത്താവ് മരിച്ചെന്നു പറഞ്ഞ് ആ കൂടെ മരിക്കാൻ വിടാൻ പറ്റില്ലല്ലോ. അങ്ങനുള്ള ചിന്താഗതിക്കാർ ഈ പോസ്റ്റിന്റെ കമെന്റ് ബോക്‌സിന്റെ ഏഴയലത്തു വന്നേക്കരുത്

Exit mobile version