പഠിപ്പുണ്ടായിട്ടും ജോലി കിട്ടാത്തത് ബാധമൂലമെന്ന് തെറ്റ്ദ്ധരിപ്പിച്ചു, ബാധ ഒഴിപ്പിക്കാന്‍ വീട്ടിലെത്തിയ യുവതിയെ പൂജാരിയും സഹായിയും ചേര്‍ന്ന് പീഡിപ്പിച്ചു, അറസ്റ്റ്

തിരുവനന്തപുരം: പൂജയ്‌ക്കെത്തിയ യുവതിയെ പൂജാരി പീഡിപ്പിച്ചു. തിരുവനന്തപുരത്താണ് സംഭവം. യുവതിയ്ക്ക് ജോലി ലഭിക്കാത്തത് ബാധമൂലംമാണെന്ന് തെറ്റദ്ധരിപ്പിച്ച് വീട്ടില്‍ പൂജയ്ക്കായി എത്തിച്ചാണ് പീഡിപ്പിച്ചത്. സംഭവത്തിന് പിന്നാലെ പൂജാരിയും സഹായിയും അറസ്റ്റിലായി.

അലത്തറ സ്വദേശികളായ ഷാജിലാല്‍, സഹായിയായ സുരേന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. യുവതിക്ക് ജോലി ലഭിക്കാത്തത് ബാധ മൂലമാണെന്നും ഇതിന്റെ പരിഹാരത്തിനായി പൂജ വേണമെന്നും വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇവര്‍.

പൂജാരിയെ സഹായിക്കാനെന്ന പേരിലെത്തിയ സുരേന്ദ്രന്‍ യുവതിയുടെ വീട്ടിലെ ഡ്രൈവര്‍ കൂടിയാണ്. പൂജയുടെ ഭാഗമായി സുരേന്ദ്രന് പ്രസാദം നല്‍കാന്‍ യുവതിയോട് ആവശ്യപ്പെട്ടു. ഈ സമയത്ത് സുരേന്ദ്രന്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

പൂജാരി ആസൂത്രിതമായി യുവതിയെ സുരേന്ദ്രന്റെ അടുത്തെത്തിച്ചെന്നാണ് പോലീസ് പറയുന്നത്. യുവതി തന്റെ ബന്ധുവിനോട് പറഞ്ഞതോടെയാണ് പീഡനവിവരം പുറത്ത് വരുന്നത്. യുവതിയുടെ പിതാവിന്റെ പരാതി പ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികളെ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version