കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍തീപിടിത്തം, സംഭവം രാവിലെ ആറുമണിയോടെ

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍തീപിടിത്തം. ശാരദ മന്ദിരത്തിന് സമീപത്തെ ആക്രിക്കടയിലാണ് വന്‍ തീപ്പിടിത്തമുണ്ടായത്. എങ്ങനെയാണ് തീ പടര്‍ന്ന് കയറിയതെന്ന് വ്യക്തമല്ല. രാവിലെ ആറ് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.

ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ എട്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘം തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

സമീപത്ത് തന്നെ പോലീസ് സ്റ്റേഷനുണ്ടായിരുന്നതിനാല്‍ തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനായി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. നാശനഷ്ടങ്ങളുടെ കണക്കുകള്‍ വ്യക്തമല്ല.

Exit mobile version