സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട്‌സോപ്ട്ടുകളില്ല!

Covid hotspot kerala | Bignewslive

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ രേഖപ്പെടുത്തിയിട്ടില്. ഒരു പ്രദേശത്തെയും ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുമില്ല. കൊവിഡ് മഹാമാരി കേരളത്തില്‍ പിടിമുറിക്കിയതിന് ശേഷം ഇതാദ്യമാണ് കേരളത്തില്‍ പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ രേഖപ്പെടുത്താത്തത്. നിലവില്‍ ആകെ 463 ഹോട്ട് സ്പോട്ടുകളാണുള്ളത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം 202, പത്തനംതിട്ട 177, പാലക്കാട് 156, കണ്ണൂര്‍ 120, വയനാട് 68, ഇടുക്കി 67, കാസര്‍ഗോഡ് 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 35,586 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍എഎംപി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 76,49,001 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Exit mobile version