സംസ്ഥാനത്തെ 11 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 11 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 11), നെടുമ്പ്രം (സബ് വാര്‍ഡ് 12), റാന്നി പഴയങ്ങാടി (സബ് വാര്‍ഡ് 10), മലയാലപ്പുഴ (സബ് വാര്‍ഡ് 11), ചെറുകോല്‍ (സബ് വാര്‍ഡ് 5, 7), പാലക്കാട് ജില്ലയിലെ കരിമ്പുഴ (15), കൊല്ലങ്കോട് (11), തേന്‍കര (4), വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ (സബ് വാര്‍ഡ് 14), കൊല്ലം ജില്ലയിലെ വിളക്കുടി (സബ് വാര്‍ഡ് 1), മലപ്പുറം ജില്ലയിലെ മാറാഞ്ചേരി (സബ് വാര്‍ഡ് 1, 3, 4, 5, 6, 7, 8, 10, 12, 13, 14, 15, 16, 17, 19) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 616 ഹോട്ട് സ്പോട്ടുകളാണുള്ളത്. അതേസമയം സംസ്ഥാനത്ത് ആകെ ഇന്ന് 5804 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.26 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1822 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4988 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6201 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 77,390 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,34,730 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,16,923 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,221 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്.

Exit mobile version