മക്കളെ പൊന്നുപോലെ നോക്കി വളര്‍ത്തി വലുതാക്കി, എന്നാല്‍ പെറ്റമ്മ ഈ കൊറോണകാലത്ത് ജീവനോടെ ഉണ്ടോ എന്തെങ്കിലും കഴിച്ചോ എന്നു പോലും അവര്‍ അന്വേഷിച്ചില്ല; ഒറ്റപ്പെടലിന്റെ വേദന തുറന്ന് പറഞ്ഞ് ഒരു കുറിപ്പ്

മക്കളെ പൊന്നുപോലെ നോക്കി വളര്‍ത്തിയിട്ടും ജീവിതത്തില്‍ അനുഭവപ്പെട്ട ഒറ്റപ്പെടലിന്റെ വേദനയെക്കുറിച്ച് തുറന്നുപറയുകയാണ് വിജി എന്ന യുവതി. അച്ഛന്റെ തണലില്ലാത്തപ്പോഴും മക്കളെ പൊന്നു പോലെ നോക്കിയെങ്കിലും എല്ലാം മംഗളമായി സന്തോഷമായിട്ടു ജീവിക്കുമ്പോള്‍ കുവൈറ്റില്‍ സ്വന്തം സുഖം മാത്രം നോക്കി ജീവിച്ച അച്ഛന്‍ വരുന്നു പെട്ടെന്ന് പെണ്മക്കളും അച്ഛനും മരുമക്കളും ഒന്നായി. പിന്നെ ആര്‍ക്കും അമ്മ വേണ്ടെന്ന് വിജി പറയുന്നു.

അമ്മയെ കാണരുത്. 2 വര്‍ഷമായി ജീവനുതുല്യം സ്‌നേഹിച്ചു വളര്‍ത്തിയ മക്കള്‍ അമ്മ ജീവനോടെ ഉണ്ടോ ഈ കൊറോണകാലത്തുപോലും എന്തെങ്കിലും കഴിച്ചോ എന്നു പോലും അന്വേഷിച്ചില്ലെന്നും വിജി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു

കുറിപ്പിന്റെ പൂര്‍ണരൂപം

ഒറ്റപ്പെടല്‍ അത് ഏത് വിധത്തിലായാലും അത് അനുഭവിക്കുന്നവര്‍ക്കു മാത്രം അറിയുന്ന ഒരു വേദനയാണ്..17 വയസില്‍ ഒരു ജീവിതം തിരഞ്ഞെടുത്തു അത് നരകത്തിലേക്കുള്ള യാത്രയാണെന്നു അറിഞ്ഞിരുന്നില്ല. അതില്‍ നിന്നും 2 സുന്ദരി പെണ്മക്കള്‍. എന്റെ ജീവന്റെ ഭാഗം ഏറ്റവും മോശമായ ചുറ്റുപാടിലും ഒരായിരം പ്രതിസന്ധികളും തളരാതെ നിധി കാക്കുന്ന ഭൂതത്തെപോലെ രണ്ടുകൈകളിലും ചേര്‍ത്തുപിടിച്ചു രണ്ട് പെണ്മക്കളെയും വളര്‍ത്തി.

അച്ഛന്‍ കുവൈറ്റില്‍ കുടുംബം പോറ്റാന്‍ എന്നുപറഞ്ഞു പോയി അവിടെ എത്തിയപ്പോള്‍ കണ്ടതെല്ലാം കൈലാസമായി.പിന്നെ കുറച്ചു കടമകള്‍ മാത്രം ചെയ്തു നന്ദി. മക്കളുടെ കല്യാണം കഴിഞ്ഞു 2ആണ്‍മക്കളെയും കിട്ടി അവരുടെ രണ്ടുപേരുടെയും ഡെലിവറിയും കഴിഞ്ഞു. എല്ലാത്തിനും അമ്മയായ ഞാന്‍ ഒറ്റയ്ക്ക് ആയിരുന്നു..

എല്ലാം മംഗളമായി സന്തോഷമായിട്ടു ജീവിക്കുമ്പോള്‍ കുവൈറ്റില്‍ സ്വന്തം സുഖം മാത്രം നോക്കി ജീവിച്ച അച്ഛന്‍ വരുന്നു പെട്ടെന്ന് പെണ്മക്കളും അച്ഛനും മരുമക്കളും ഒന്നായി. പിന്നെ ആര്‍ക്കും അമ്മ വേണ്ട അമ്മയെ കാണരുത്.
അമ്മയെ ഫോണ്‍ വിളിക്കരുത് അമ്മ ഉള്ളത്‌കൊണ്ട് ജനിച്ചുവളര്‍ന്ന വീട്ടില്‍ പോകരുത്. മക്കളെയും കൊച്ചുമക്കളെയും കാണാന്‍ പോലും വിലക്കുകളായി. (എല്ലാവരും ചോദിച്ചു എല്ലാമറിയുന്ന പെണ്മക്കള്‍ ഇതിനെല്ലാം കൂട്ടുനിന്നോ എന്ന് അവര്‍ നിസ്സഹായരായിരിക്കാം ചിലപ്പോള്‍.

അവര്‍ക്കും കുടുംബം വേണമല്ലോ. അമ്മയെ കൊണ്ട് ചെയ്യാന്‍ പറ്റുന്നതെല്ലാം അവര്‍ക്കുവേണ്ടി ചെയ്തു എന്നവര്‍ക്കു അറിയാം ഇനി അമ്മ അവര്‍ക്ക് ഒരു ബാധ്യത ആണ്. എല്ലാ കടമയും ചെയ്തു തീര്‍ത്തപ്പോള്‍ അച്ഛന്‍ വേലക്കാരിക്ക് കൊടുക്കുന്ന തുകയും നിര്‍ത്തി (5000)ഇപ്പോള്‍ 3 വര്‍ഷമായി ഒറ്റയ്ക്കു ജീവിക്കുന്നു. 2 വര്‍ഷമായി ജീവനുതുല്യം സ്‌നേഹിച്ചു വളര്‍ത്തിയ മക്കള്‍ അമ്മ ജീവനോടെ ഉണ്ടോ ഈ കൊറോണകാലത്തുപോലും എന്തെങ്കിലും കഴിച്ചോ എന്നോ പോലും തിരക്കാതെ അച്ഛന്റെയും മക്കളുടെയും എല്ലാ ആവശ്യങ്ങളും കഴിഞ്ഞപ്പോള്‍ കറിവേപ്പില പോലെ തള്ളിക്കളഞ്ഞു.

ഞാന്‍ ഇവിടെ ഒന്ന് കുറിക്കട്ടെ ഒരു അമ്മമാരും അവരുടെ ജീവിതം കളഞ്ഞു മക്കള്‍ക്കു വേണ്ടി ജീവിക്കരുത് അവസാനം അവര്‍ ഇല്ലെങ്കിലും ജീവിക്കാന്‍ പറ്റുന്ന രീതിയില്‍ മനസിനെ പാകപ്പെടുത്തിയിരിക്കണം. ഞാന്‍ ഇപ്പോള്‍ happy ആണ് സ്വന്തമായി ജോലി ചെയ്തു ജീവിക്കുന്നു തളരില്ല ഞാന്‍ ആരുമില്ലെങ്കിലും ദൈവം തിരിച്ചുവിളിക്കുംവരെ ജീവിക്കും ഇതിനിടയില്‍ കൂടെ നിന്ന് സ്‌നേഹം നടിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു ഇപ്പോള്‍ മനസ് strog ആണ് ഇപ്പോള്‍ ജനിച്ചു വളര്‍ന്ന നാട്ടിലല്ല ജീവിക്കാന്‍ 17 വയസില്‍ എത്തിയ നാട്ടില്‍ ആ നാട്ടുകാരുടെ മുന്നില്‍ ഒറ്റയ്ക്കു ജീവിക്കുന്നു.

Exit mobile version