ചാരിറ്റി പ്രവർത്തകൻ ആഷിഖ് തോന്നക്കലിനെ കള്ളനോട്ട് അടിച്ച കേസിൽ അറസ്റ്റ് ചെയ്തു; തന്നെ ദ്രോഹിച്ചതിനുള്ള ശിക്ഷയെന്ന് ഫിറോസ് കുന്നംപറമ്പിൽ

പാലക്കാട്: സോഷ്യൽമീഡിയയിലൂടെയുള്ള ചാരിറ്റി പ്രവർത്തനത്തിലൂടെ പ്രശസ്തനായ ആഷിഖ് തോന്നക്കലിനെ കള്ളനോട്ട് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിലെ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് മംഗലാപുരം തോന്നയ്ക്കൽ കേന്ദ്രീകരിച്ച് ചാരിറ്റി പ്രവർത്തനം നടത്തുന്ന ആഷിഖ് തോന്നയ്ക്കൽ (35) പിടിയിലായത്. ഇയാളുടെ കാട്ടായിക്കോണത്തെ വാടകവീട്ടിൽ നിന്ന് അഞ്ചുലക്ഷം രൂപയുടെ കള്ളനോട്ടും യന്ത്രങ്ങളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
Firos Kunnamparambil | Kerala News

അതേസമയം, ആഷിഖിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ പ്രതികരണവുമായി രംഗത്തെത്തി. ഇത് തന്നെ ദ്രോഹിച്ചതിനുള്ള ശിക്ഷയാണെന്നും എല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോൾ നന്മയുള്ള യഥാർത്ഥ മനുഷ്യനായി ജീവിക്കൂവെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.

ഫിറോസ് കുന്നംപറമ്പലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

#എന്നെ ദ്രോഹിച്ചതിന് #ദൈവം #നൽകിയ #ശിക്ഷ
താനും തന്നെപ്പോലുള്ള തന്റെകൂടെ ചേർന്ന് നിൽക്കുന്ന കുറെ ചാരിറ്റിക്കാരും എന്നെ ദ്രോഹിച്ചതിന് കണക്കില്ല ഇന്നും നിന്റെ സുഹൃത്തുക്കൾ അത് തുടരുന്നുണ്ട്

എല്ലാം തെറ്റായിപോയി എന്നെ കൊണ്ട് മറ്റുള്ളവർ കളിപ്പിച്ചതാണെന്നു നീ പറഞ്ഞപ്പോഴും എന്റെ മനസ്സിലെ മുറിവും എന്റെ കണ്ണീരും ദൈവം കണ്ടു
#നിന്റെ ദ്രോഹം കാരണമാണ് നാൻ ഒരിക്കൽ #ചാരിറ്റിപോലും #നിർത്തിയത് ,ഇവൻ മാത്രമല്ല ഇതിന്റെ അടിവേര് മാന്തിയാൽ ചില നന്മയുടെ വെള്ളരിപ്രാവുകളും കുടുങ്ങും.ഇതൊരു പരീക്ഷണമാണ് എല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോ നന്മയുള്ള യഥാർത്ഥ മനുഷ്യനായി ജീവിക്കു.ചാരിറ്റി എന്നത് ആരെയെങ്കിലും കാണിക്കാനുള്ള ഒരുവാക്കല്ല പണമുണ്ടാക്കാനുള്ള മാർഗവുമില്ല വേദനിക്കുന്ന വിഷമിക്കുന്ന നമ്മുടെ സഹോദരങ്ങൾക്കുവേണ്ടി ത്യജിക്കാനുള്ള മനസ്സും ശരീരവും വേണം അവന് വേദനിക്കുമ്പോ നമ്മുടെ കണ്ണിന്നു കണ്ണുനീർ വരണം അതിനൊന്നും കഴിയില്ലെങ്ങിൽ അത് ചെയ്യുന്നോരെ ദ്രോഹിക്കാതെയെങ്കിലും ഇരിക്കണം
#ഇതൊരു #ശിക്ഷ #തന്നെയാണ് നീ മൂലം കഷ്ടപ്പെട്ട ഒരുപാട് പാവങ്ങളുടെ ശാപത്തിന്റെ ശിക്ഷ……

#എന്നെ ദ്രോഹിച്ചതിന് #ദൈവം #നൽകിയ #ശിക്ഷ
താനും തന്നെപ്പോലുള്ള തന്റെകൂടെ ചേർന്ന് നിൽക്കുന്ന കുറെ ചാരിറ്റിക്കാരും എന്നെ…

Posted by Firoz Kunnamparambil Palakkad on Tuesday, 22 December 2020

Exit mobile version