ക്രിസ്തുമസ് നക്ഷത്രം തൂക്കാന്‍ മരത്തില്‍ കയറി, കാല്‍ വഴുതി താഴേക്ക് വീണ് നിവിന്‍ പോളിയുടെ പേഴ്സണല്‍ മേക്കപ്പ്മാന് ദാരുണാന്ത്യം

പുല്‍പ്പള്ളി: മലയാള സിനിമ മേഖലയിലെ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാബു പുല്‍പ്പള്ളി അന്തരിച്ചു. മരത്തിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ഉടന്‍തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .

ക്രിസ്തുമസ്സ് സ്റ്റാര്‍ തൂക്കാന്‍ മരത്തില്‍ കയറിയതിയാരുന്നു ഷാബു. അതിനിടെ കാല്‍വഴുതി താഴേക്ക് വീണു. വീഴ്ചയിലെ ആന്തരിക രക്തസ്രാവമാണ് മരണ കാരണം. ബന്ധുക്കള്‍ ചേര്‍ന്ന് ഉടന്‍തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .

നടന്‍ നിവിന്‍ പോളിയുടെ പേഴ്സണല്‍ മേക്കപ്പ്മാനായിരുന്നു ഇദ്ദേഹം. ”പുതിയ തീരം” മുതല്‍ നിവിന്‍ പോളി യുടെ പേര്‍സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി വര്‍ക്ക് ചെയ്ത് തുടങ്ങിയത് ഇപ്പോള്‍ നിവില്‍ പോളി പ്രൊഡ്യൂസ് ചെയ്ത ”കനകം കാമിനി കലഹം ‘ എന്ന സിനിമയില്‍ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി വര്‍ക്ക് ചെയ്തിരുന്നു.

പ്രശസ്ത മേക്കപ്പ് മാന്‍ ആയ പാണ്ഡ്യന്‍ കൂടെ ആണ് മലയാള സിനിമയില്‍ മേക്കപ്പ് രംഗത്ത് കടന്ന് വന്നത്.

Exit mobile version