യുഡിഎഫിനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശ്‌നം മിസ്റ്റർ പിണറായി വിജയൻ? കേരള പോലീസിനെ കുറിച്ച് വ്യാകുലപ്പെട്ടാൽ മതി; മുഖ്യമന്ത്രിയെ സംഘിയെന്ന് വിളിച്ച് അപമാനിച്ച് എംഎസ്എഫ് നേതാവ്

Fathima Thahiliya | Kerala News

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തെ പോലും മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണെന്ന് വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ സംഘിയെന്നടക്കം അപമാനിച്ച് മുസ്ലിം എംഎസ്എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്‌ലിയ.

‘യുഡിഎഫിനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശ്‌നം മിസ്റ്റർ പിണറായി വിജയൻ?’ എന്ന തലക്കെട്ടോടെയാണ് ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് കുറിപ്പ്. ശബരിമലയിൽ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചു പിടിക്കാൻ പിണറായി വിജയൻ വർഗീയ കാർഡുമായി ഇറങ്ങിയിരിക്കുകയാണെന്നും ‘മുസ്‌ലിം ലീഗ് യുഡിഎഫിനെ നിയന്ത്രിക്കുന്നേ’ എന്ന് പറഞ്ഞു ഭീതി പരത്തി വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് സംഘി വിജയൻ ശ്രമിക്കുന്നതെന്നും അഡ്വ. ഫാത്തിമ തഹ്‌ലിയ കുറിച്ചിരിക്കുന്നു.

കേരള പോലീസിനെ ആര് നിയന്ത്രിക്കുന്നു എന്നതിനെ കുറിച്ചാണ് പിണറായി വിജയൻ വ്യാകുലപ്പെടേണ്ടതെന്നും സ്വന്തം ഓഫിസിനെ ഒരു ദിവസമെങ്കിലും പിണറായി വിജയൻ നിയന്ത്രിച്ചു കാണിച്ചിട്ട് മതി ലീഗിന്റെ മെക്കിട്ട് കയറുന്നതെന്നും തഹ്ലിയ പറയുന്നു.

ഫാത്തിമ തഹ്‌ലിയയുടെ ഫേസ്ബുക്ക് കുറിപ്പ് :

UDFനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശനം മിസ്റ്റർ പിണറായി വിജയൻ?

ശബരിമലയിൽ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചു പിടിക്കാൻ പിണറായി വിജയൻ വർഗീയ കാർഡുമായി ഇറങ്ങിയിട്ടുണ്ട്. “മുസ്ലിം ലീഗ് യൂ.ഡി.എഫിനെ നിയന്ത്രിക്കുന്നേ” എന്ന് പറഞ്ഞു ഭീതി പരത്തി വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് സംഘി വിജയൻ ശ്രമിക്കുന്നത്. UDFനെ ആര് നിയന്ത്രിക്കുന്നു എന്നല്ല, കേരള പോലീസിനെ ആര് നിയന്ത്രിക്കുന്നു എന്നതിനെ കുറിച്ചാണ് പിണറായി വിജയൻ വ്യാകുലപ്പെടെണ്ടത്. സ്വന്തം ഓഫിസിനെ ഒരു ദിവസമെങ്കിലും പിണറായി വിജയൻ നിയന്ത്രിച്ചു കാണിക്കൂ. എന്നിട്ട് മതി ലീഗിന്റെ മെക്കിട്ട് കയറുന്നത്. ഗുജറാത്തിൽ കോണ്ഗ്രസ് ജയിച്ചാൽ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രി ആകും എന്ന് പറഞ്ഞു ധ്രുവീകരണം ഉണ്ടാക്കിയ അതേ RSS തന്ത്രമാണ് പിണറായി വിജയൻ പയറ്റുന്നത്. പൊലീസ് ഭരണത്തിലൂടെയും സവർണ സംവരണത്തിലൂടെയും RSSന് യോഗിയേക്കാൾ സ്വീകാര്യനായി മാറിയിരിക്കുകയാണ് പിണറായി വിജയൻ.

UDFനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശനം മിസ്റ്റർ പിണറായി വിജയൻ?

ശബരിമലയിൽ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചു…

Posted by Fathima Thahiliya on Saturday, 19 December 2020

Exit mobile version