പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്റര്‍: വിവാദത്തില്‍ പ്രതികരിച്ച് ബിന്ദു കൃഷ്ണ

bindhu krishna | bignewslive

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിന്ദു കൃഷ്ണ. പോസ്റ്ററിന് പിന്നില്‍ ബിജെപിയില്‍ നിന്നു വന്ന ആളാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.

ഡിസിസി, ആര്‍എസ്പി ഓഫീസുകള്‍ക്ക് മുന്‍പിലാണ് ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബിന്ദു കൃഷ്ണയെ പുറത്താക്കി കോണ്‍ഗ്രസിനെ രക്ഷിക്കണമെന്ന പോസ്റ്റര്‍ ഉയര്‍ന്നത്. ബിന്ദു കൃഷ്ണ ബിജെപിയുടെ ഏജന്റാണെന്നും പോസ്റ്ററില്‍ ആരോപണം ഉണ്ടായിരുന്നു. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

പേയ്‌മെന്റ് റാണിയാണ് ബിന്ദുകൃഷ്ണയെന്നും പോസ്റ്ററിലുണ്ട്. ഇന്നലെ രാത്രിയോടെയാണ് കൊല്ലം നഗരത്തിന്റെ വിവിധയിടങ്ങളിലായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

Exit mobile version