തെരഞ്ഞെടുപ്പ് ഫണ്ടിനെ ചൊല്ലി ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം; ബിജെപി മുന്‍ മണ്ഡലം പ്രസിഡന്റിന് കുത്തേറ്റു, രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

bjp, mukkam, mandalam president | bignewslive

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫണ്ടിനെ ചൊല്ലി ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു. കോഴിക്കോട് ജില്ലയിലെ മുക്കത്ത് ആണ് സംഭവം. തിരുവമ്പാടി മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് കോഴഞ്ചേരി മോഹനന് ആണ് കുത്തേറ്റത്.ആക്രമണത്തിന് നേതൃത്വം നല്‍കിയ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഇദ്ദേഹം മുക്കം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയുടെ മേലകമ്മിറ്റിയില നിന്നും ബൂത്ത് കമ്മിറ്റിയിലേക്ക് ഫണ്ട് വിതരണം ചെയ്തിരുന്നു. ഈ ഫണ്ടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തികുത്തില്‍ കലാശിച്ചത്.
കുത്തേറ്റ മോഹനന്‍ ബിജെപി ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. തന്റെ ബൂത്തിലേക്ക് വരേണ്ട ഫണ്ട് വന്നില്ലെന്നും അതിനെ കുറിച്ച് ചോദ്യം ചെയ്തതപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ തന്നെ കുത്തുകയായിരുന്നുവെന്നാണ് മോഹനന് പോലീസിനോട് പറഞ്ഞത്.

Exit mobile version