പ്രമുഖ മാധ്യമപ്രവർത്തകൻ എസ്‌വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു; ദുരൂഹത ആരോപിച്ച് സഹപ്രവർത്തകർ

Pradeep | kerala news

തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവർത്തകൻ എസ്‌വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം കാരക്കാമണ്ഡപത്തിനു സമീപത്ത് വെച്ചാണ് സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പ്രദീപ് അപകടത്തിൽപ്പെട്ടത്.

ആക്ടീവ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേദിശയിൽ വന്ന കാറാണ് ഇടിച്ചു വീഴ്ത്തിയത്. ഇടിച്ച വണ്ടി തിരിച്ചറിഞ്ഞിട്ടില്ല.

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണത്തിൽ ദുരൂഹത ആരോപിച്ച് അദ്ദേഹം ജോലി ചെയ്തിരുന്ന ഓൺലൈൻ മാധ്യമം രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version