തദ്ദേശ തെരഞ്ഞെടുപ്പ്: മലപ്പുറത്ത് ബൂത്ത് ഏജന്റായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

booth agent , malappuram | bignewslive

മലപ്പുറം: മലപ്പുറത്ത് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു. പള്ളിക്കല്‍ ചെനക്കല്‍ വാര്‍ഡിലെ അസൈന്‍ സാദിഖാണ് മരിച്ചത്. 35 വയസായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബഷീര്‍ കണ്ണനാരിയുടെ ഏജന്റായിരുന്നു.

ഇന്ന് രാവിലെ കോഴിക്കോട് വോട്ടര്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി ബേബിയാണ് മരിച്ചത്. 68 വയസായിരുന്നു. രാവിലെ 9.30 യോട് കൂടിയാണ് സംഭവം. ബേപ്പൂര്‍ എല്‍പി സ്‌കൂളിലെ അഞ്ചാം ബൂത്തില്‍ വോട്ട് ചെയ്ത് തിരിച്ചുപോകുമ്പോള്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

അതേസമയം മലപ്പുറം പെരുമ്പടപ്പ് കോടത്തൂരില്‍ മിഫ്താഹുല്‍ ഉലൂം മദ്രസയിലെ പോളിങ് ബൂത്തിനു മുന്‍പില്‍ യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ഓപ്പണ്‍ വോട്ട് ചെയ്യുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. രാവിലെ 10ന് ആയിരുന്നു സംഭവം

Exit mobile version