കോഴിക്കോട് കലാശക്കൊട്ടില്‍ മനംനിറഞ്ഞ് കുട്ടി അനൗണ്‍സര്‍ ഹെയ്‌സിന്റെ ശബ്ദം; എല്‍ഡിഎഫിന് വേണ്ടി ശബ്ദം ഉയര്‍ത്തി ഈ ഏഴ് വയസുകാരി

child announcement | Bignewslive

കോഴിക്കോട്: കോഴിക്കോട് കലാശക്കൊട്ടിനിടെ പ്രചരണ വാഹനത്തില്‍ നിന്ന് എല്‍ഡിഎഫിന് വേണ്ടി ഘോരഘോരം വിളിച്ചുപറയുന്ന ശബ്ദം കേട്ട് നോക്കിയപ്പോള്‍ കണ്ട് ഏഴ് വയസുകാരിയെ. ഏറെ വ്യത്യസ്തമായിരുന്നു ഹെയ്‌സിന്‍ ഹെഗലിന്റെ അവതരണം. ആരും കേട്ടിരിക്കാന്‍ ഇഷ്ടപ്പെടുകയും മടുപ്പിക്കാത്ത ശബ്ദവുമായി പ്രദേശത്ത് തിളങ്ങുകയാണ് ഈ കുട്ടി സഖാവ്.

കോഴിക്കോട് കോര്‍പറേഷനില്‍ നടുവട്ടം വാര്‍ഡിലാണ് എല്‍ഡിഎഫിന് വേണ്ടി ഈ കുട്ടി അനൗണ്‍സര്‍ എത്തിയത്. അച്ഛനൊപ്പം തെരഞ്ഞെടുപ്പില്‍ ഹെയ്‌സിന് ഹെഗല്‍ സജീവമാണ്. അങ്ങനെ അച്ഛന്‍ പിടിച്ച മൈക്ക് വാങ്ങി പിടിക്കാനും വോട്ടുതേടാനും ആഗ്രഹം തോന്നി. വടിവൊത്ത അക്ഷരശുദ്ധിയോടെ ‘ അര്‍ഹതയാണ് അംഗീകാരത്തിനുള്ള മാനദണ്ഡമെങ്കില്‍’ എന്ന് ഹെയ്‌സിന് പറഞ്ഞപ്പോള്‍ പാര്‍ട്ടിക്കാരുടെയും മനസ് തെളിഞ്ഞു.

തന്റെ ജയസാധ്യത ഹെയ്‌സിന്റെ വരവോടെ ഇരട്ടയായെന്നാണ് സ്ഥാനാര്‍ത്ഥി കൃഷ്ണകുമാരി പറയുന്നത്. ആദ്യം ഒന്ന് പേടിച്ചെന്നും പിന്നെ എല്ലാം അങ്ങ് സ്മൂത്തായെന്നും ഹെയ്‌സിന്‍ പറയുന്നു. ഹെയ്‌സിന് ഹിറ്റായതോടെ അനിയന്‍ നാല് വയസുകാരന്‍ സഫ്ദറും വാഹനത്തില്‍ ചേച്ചിയെ സഹായിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതുവരെ പരീക്ഷിക്കാത്ത പ്രചരണമാണ് കോഴിക്കോട് കൊട്ടിക്കലാശത്തിന് അരങ്ങേറിയത്.

Exit mobile version