കമുകിന്‍ പോളയില്‍ ഏഴ് ലോകാത്ഭുതങ്ങള്‍ വരച്ച് എംബിബിഎസ് വിദ്യാര്‍ത്ഥിനി; റോഷ്‌നയെ തേടിയെത്തിയത് ഇരട്ട രാജ്യാന്തര റെക്കോര്‍ഡുകള്‍

MBBS Student Paintings | Bignewslive

കാഞ്ഞിരക്കുളം: കമുകിന്‍ പോളയില്‍ ഏഴ് ലോകാത്ഭുതങ്ങള്‍ വരച്ച് ദേശീയ രാജ്യാന്തര റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയത് റോഷ്‌ന എസ് റോബിന്‍ സനാണ്. വാട്ടര്‍ കളറിലും അക്രലിക് പെയിന്റിങ്ങിലും വ്യത്യസ്ത സൃഷ്ടിക്കുന്ന റോഷ്‌ന മൈസൂര്‍ ജെഎസ്എസ് മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്. ഒരുമിച്ച് ഇരട്ട റെക്കോര്‍ഡ് വിജയമാണ് റോഷ്‌നയെ തേടിയെത്തിയത്.

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം നേടിയ അപൂര്‍വതയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് റോഷ്‌ന പല രീതിയിലുള്ള പെയിന്റിംഗ് ചെയ്തിരുന്നു. സ്വന്തം ചിത്രങ്ങളില്‍ വ്യത്യസ്തമായ ആശയങ്ങള്‍ ഉള്‍പ്പെടുത്താനും ചിത്രരചനാ രീതിയില്‍ മാറ്റങ്ങള്‍ വരു ത്താനും ആലോചി ച്ചിരുന്നു. ലോക്ക്ഡൗണ്‍ സമയത്താണ് ഇങ്ങിനെയൊരു ആശയത്തിലേക്ക് എത്തി ചേര്‍ന്നതെന്നും ഇതിനെ കുറിച്ച് വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ പിതാവും വാട്ടര്‍ അതോ റിറ്റി ഉദ്യോഗസ്ഥനുമായ ജെ റോബിന്‍സനും മാതാവും അധ്യാപികയുമായ ടി ഷീബയും പൂര്‍ണ പിന്തുണ നല്‍കിയെന്നും റോഷ്‌ന പറഞ്ഞു.

മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്റെ പത്‌നി മുതാംസ് മഹലിന്റെ സ്മരണക്കായി പണി കഴിപ്പിച്ച ആദ്യം കമുകിന്‍ പോളയില്‍ വരച്ച വിസ്മയം. പിന്നീട് മറ്റ് ലോകാത്ഭുതങ്ങളും കൈകളാല്‍ തീര്‍ത്തെടുത്തു. അക്രലിക് പെയിന്റ് ഉപയോഗിച്ചാണ് ചെയ്യുന്നത്.ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡിലേക്കാണ് ആദ്യം അയച്ചുകൊടുത്തത്. പിന്നീട് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡിലേക്കും അയച്ചു. ലോകം അംഗീകരിച്ച ഈ കഴിവിന് റോഷ്‌ന ചെലവഴിച്ചത് നാലു മണിക്കൂര്‍ മാത്രമാണ്.

Exit mobile version