കണ്ണൂര്‍ വിമാനത്താവളത്തില്‍ പഴ്‌സ് പോക്കറ്റടിച്ചിട്ടില്ല, വീണുപോയതാണ്; പിഎസ് മേനോന് രേഖകളങ്ങിയ പഴ്‌സ് തിരിച്ചുകിട്ടി

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടന ചടങ്ങിനിടെ നഷ്ടപ്പെട്ട പിഎസ് മേനോന്റെ പഴ്‌സ് തിരിച്ചുകിട്ടി. പഴ്‌സ് പോക്കറ്റടിക്കപ്പെട്ടതല്ല, പേഴ്‌സ് വീണു പോയതാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസ് എടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.

കിയാലിന്റെ ഓഹരി ഉടമകളില്‍ ഒരാളാണ് പിഎസ് മേനോന്‍. 1100 രൂപയും രേഖകളുമാണ് തിരികെ കിട്ടിയത്.

കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട ആദ്യത്തെ കേസ് പോക്കറ്റടി ആണെന്ന തരത്തിലാണ് പഴ്‌സ് നഷ്ടപ്പെട്ട വാര്‍ത്തകള്‍ ഇന്നലെ വന്നിരുന്നത്.

ആധാറും എടിഎം കാര്‍ഡുകളും ഉള്‍പ്പെടെയുള്ളവ അടങ്ങുന്നതായിരുന്നു നഷ്ടപ്പെട്ട പേഴ്‌സ്. എയര്‍പോര്‍ട്ട് പോലീസിലാണ് എറണാകുളം സ്വദേശിയായ പിഎസ് മേനോന്‍ പരാതി നല്‍കിയത്.

Exit mobile version